വയനാട് ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷ്യ വിഷബാധ : നാല്‍പ്പത്തിയഞ്ചോളം പേര് ആശുപത്രിയില്‍
Tuesday 13 August 2019 1:49 AM UTC
വയനാട് Aug 13 : വയനാട് പനമരം ദുരിതാശ്വാസ ക്യമ്പില്‍ ഭക്ഷ്യ വിഷബാധ. പുറമെ നിന്നെത്തിയ സംഘം വിതരണം ചെയ്ത ഭക്ഷണത്തില്‍ നിന്നുമാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്.
ഈ ഭക്ഷണം കഴിച്ചതോടെ ആളുകള്‍ക്ക് ശാരീരികമായി അവശത അനുഭവപ്പെട്ടു.
നാല്‍പ്പത്തിയഞ്ചോളം പേരെ മാന്തവാടി ജല്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബലി പെരുന്നാള്‍ ആയതിനാല്‍ വയനാട്ടിലെ പല ക്യാമ്പുകളിലും പുറമെ നിന്നുള്ള ആളുകളാണ് ഭക്ഷണം കൊണ്ടുവന്നത്.
പനമരം നീര്‍വാരം സ്കൂളിലെ ക്യാമ്പിലാണ് വിഷബാധയേറ്റത്.
CLICK TO FOLLOW UKMALAYALEE.COM