ലോക കേരളസഭയുടെ സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്തില്ല – UKMALAYALEE

ലോക കേരളസഭയുടെ സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്തില്ല

Thursday 16 June 2022 8:37 PM UTC

തിരുവനന്തപുരം June 16: ലോക കേരളസഭയുടെ മൂന്നാംസമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിട്ടുനില്‍ക്കുന്നു. അനാരോഗ്യ കാരണങ്ങളാണ് മുഖ്യമന്ത്രി പങ്കെടുക്കാത്തതെന്നാണ് വിവരം.

വൈകീട്ട് അഞ്ചിന് നിശാഗന്ധിയില്‍ ആരംഭിച്ച പൊതുസമ്മേളനവും സാംസ്‌കാരികപരിപാടികളും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനാകുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

മുഖ്യമന്ത്രിയുടെ അഭാവത്തില്‍ സ്പീക്കര്‍ എം.ബി.രാജേഷാണ് അധ്യക്ഷത വഹിച്ചത്. 17, 18 തീയതികളില്‍ നിയമസഭാ മന്ദിരത്തിലാണ് ലോക കേരളാ സഭയുമായി ബന്ധപ്പെട്ട വിവിധ ചര്‍ച്ചകള്‍.

ഇതിനിടെ ലോക കേരളസഭയില്‍ യുഡിഎഫ് ഇത്തവണയും പങ്കെടുക്കില്ല. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ സമരം തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.

അതേസമയം യുഡിഎഫിന്റെ സംഘടനാ പ്രവാസി പ്രതിനിധികളെ വിലക്കേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. 65 രാജ്യങ്ങളില്‍നിന്നും 21 സംസ്ഥാനങ്ങളില്‍നിന്നും പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. വനിതകള്‍ക്ക് 20 ശതമാനം പ്രാതിനിധ്യമുണ്ട്.

CLICK TO FOLLOW UKMALAYALEE.COM