ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; ഏപ്രില്‍ 23ന് വോട്ടെണ്ണല്‍ മെയ് 23ന്
Monday 11 March 2019 3:44 AM UTC
ന്യൂഡല്‍ഹി March 11: രാജ്യം ഉറ്റുനോക്കുന്ന പതിനേഴാമത് ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന് സുനില്‍ അറോറ നിര്‍വചന്‍ സദനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്. ഏഴ് ഘട്ടങ്ങളിലായാണ് ഇത്തവണ തിരഞ്ഞെടുപ്പ്.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ഏപ്രില്‍ 11നാണ് ഒന്നാം ഘട്ട തിരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം ഏപ്രില്‍ 18, മുന്നാം ഘട്ടം ഏപ്രില്‍ 23, നാലാം ഘട്ടം ഏപ്രില്‍ 29, അഞ്ചാം ഘട്ടം മെയ് 6, ആറാം ഘട്ടം മെയ് 12, ഏഴാം ഘട്ടം മെയ് 19 എന്നിങ്ങനെയാണ് വോട്ടെടുപ്പ് തീയതി. മെയ് 23നാണ് വോട്ടെണ്ണല്‍.
ഏപ്രില്‍ 23ന് നടക്കുന്ന മൂന്നാം ഘട്ടത്തിലാണ് കേരളത്തില്‍ വോട്ടെടുപ്പ്.
ആന്ധ്ര, അരുണാചല്‍, ജമ്മു കശ്മീര്‍, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ് കേരള, നാഗാലാന്‍ഡ്, പഞ്ചാബ്, സിക്കിം, തെലങ്കാന, തമിഴ്നാട്, ആന്‍ഡമാന്‍, ഉത്തരാഖണ്ഡ്, ലക്ഷദ്വീപ്, ഡല്‍ഹി, പോണ്ടിച്ചേരി എന്നിവടങ്ങളില്‍ ഒറ്റ ഘട്ടമായാണ് തിരഞ്ഞെടുപ്പ്.
കര്‍ണാടക, മണിപ്പൂര്‍, രാജസ്ഥാന്, ത്രിപുര എന്നിവടങ്ങളില്‍ രണ്ട് ഘട്ടം. അസം, ഛത്തീസ്ഘട്ട് മുന്ന് ഘട്ടങ്ങള്‍, ജാര്‍ഖണ്ഡ്, മധ്യ മഹാ ഒഡീഷ നാല് ഘട്ടം.
ജമ്മുകശ്മീരില്‍ അഞ്ച് ഘട്ടമായാണ് തിരഞ്ഞെടുപ്പ്. യു.പി, ബംഗാള്‍ എന്നിവടങ്ങളില്‍ ഏഴ് ഘട്ടമായും തിരഞ്ഞെടുപ്പ് നടത്തും.
തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. ഇത്തവണത്തെ വോട്ടെടുപ്പിനായി പത്ത് ലക്ഷം പോളിംഗ് ബൂത്തുകളാണ് സജ്ജമാക്കിയിരിക്കുന്നത്.
എല്ലാ പോളിംഗ് സ്റ്റേഷനുകളിലും വിവിപാറ്റ് സംവിധാനം ഒരുക്കും. ആകെ 90 കോടി വോട്ടര്‍മാരുണ്ട്. 8.43 കോടി പുതിയ വോട്ടര്‍മാര്‍ ഇത്തവണയുണ്ടെന്ന് കമ്മീഷന് അറിയിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്ന് അദ്ദേഹം രാഷ്ട്രീയ പാര്‍ട്ടികളെ ഓര്‍മ്മിപ്പിച്ചു.
ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും കമ്മീഷന് അറിയിച്ചു.
പ്രശ്നബാധിത ബൂത്തുകളില്‍ വെബ് കാസ്റ്റിംഗും സുരക്ഷ മുന്‍നിര്‍ത്തിയുള്ള മറ്റ് നടപടികളുമുണ്ടാകും. വോട്ടിംഗ യന്ത്രങ്ങള്‍ക്ക് ജി.പി.എസ് നിരീക്ഷണം ഏര്‍പ്പെടുത്തും. പരിസ്ഥിതി സൗഹാര്‍ദ പ്രചരണം ഉറപ്പാക്കുമെന്നും കമ്മീഷന് പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുഖമമായ നടത്തിപ്പിന് കമ്മ്യുണിറ്റി റേഡിയോ സംവിധാനവും സോഷ്യല്‍ മീഡിയയും ഉപയോഗിക്കുമെന്ന് കമ്മീഷന് അറിയിച്ചു.
സോഷ്യല്‍ മീഡിയ വഴി നടത്തുന്ന തിരഞ്ഞെടുപ്പ് പ്രചരണത്തിനും പെരുമാറ്റച്ചട്ടം ബാധകമായിരിക്കുമെന്ന് കമ്മീഷന് കൂട്ടിച്ചേര്‍ത്തു.
CLICK TO FOLLOW UKMALAYALEE.COM