Wednesday 15 April 2020 1:52 AM UTC
ന്യുഡല്‍ഹി: ലോക്ക് ഡൗണ്‍ നീട്ടിയതിനെ തുടര്‍ന്ന് റദ്ദാക്കുന്ന ടിക്കറ്റുകളുടെ പണം തിരികെ നല്‍കില്ലെന്ന് വിമാന കമ്പനികള്‍. മറ്റ് ചാര്‍ജുകള്‍ ഈടാക്കാതെ മറ്റൊരു ദിവസത്തേക്ക് ടിക്കറ്റ് മാറ്റി നല്‍കാമെന്നും വിമാനക്കമ്പനികള്‍ വ്യക്തമാക്കി.
ഇതോടെ ടിക്കറ്റ് റദ്ദാക്കുന്നവര്‍ക്ക് പണം നഷ്ടപ്പെടുമെന്ന് ഉറപ്പായിരിക്കുകയാണ്.
ലോക്ക് ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിക്കുമെന്ന പ്രതീക്ഷയില്‍ പല വിമാനക്കമ്പനികളും എപ്രില്‍ 15 മുതലുള്ള ബുക്കിംഗ് സ്വീകരിച്ചിരുന്നു.
എന്നാല്‍ ലോക്ക് ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയതോടെ ആഭ്യന്തര-അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കേണ്ടിവരും.
ഇതോടെ ലോക്ക് ഡൗണ്‍ അവസാനിക്കുമെന്ന പ്രതീക്ഷയില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് വന്‍ സാമ്പത്തിക നഷ്ടമാണ് വരാനിരിക്കുന്നത്.
CLICK TO FOLLOW UKMALAYALEE.COM