ലോകറെക്കോര്‍ഡ് സ്വന്തമാക്കി ജിഎന്‍പിസി – UKMALAYALEE

ലോകറെക്കോര്‍ഡ് സ്വന്തമാക്കി ജിഎന്‍പിസി

Tuesday 9 October 2018 2:22 AM UTC

KOCHI Oct 9: ഫേസ്ബുക്കിലെ മലയാളികളുടെ ഏറ്റവും വലിയ സീക്രട്ട് ഗ്രൂപ്പാണ് ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും. ജിഎന്‍പിസി എന്നറിയപ്പെടുന്ന ഗ്രൂപ്പിന് ഇപ്പോള്‍ ഗിന്നസ് റെക്കോര്‍ഡിന്റെ തിളക്കവുമുണ്ട്.

ഫേസ്ബുക്കില്‍ ഒരു പോസ്റ്റില്‍ ലഭിക്കുന്ന ഏറ്റവും കൂടുതല്‍ കമന്റ് എന്ന റെക്കോര്‍ഡാണ് ജിഎന്‍പിസി സ്വസന്തമാക്കിയത്. രണ്ട് കോടി കമന്റുകള്‍ നേടിയാണ് ജിഎന്‍പിസിയുടെ ഒരു ഗ്രൂപ്പ് റെക്കോര്‍ഡ് നേടിയത്.

അതേസമയം ലോക റെക്കോര്‍ഡ് ഇത് വരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. മറ്റൊരു ഫേസ്ബുക്ക് പേജിലെ പോസ്റ്റാണ് രണ്ട് കോടി കമന്റുകള്‍ നേടി റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നുത്.

ഇതാണ് ജിഎന്‍പിസി തകര്‍ത്തത്. ഇതോടെ ഫെയ്‌സ്ബുക്ക് പേജിലെയും ഗ്രൂപ്പിലെയും ഏറ്റവും കൂടുതല്‍ കമന്റ് കിട്ടിയ പോസ്റ്റായി ഇത് മാറി.

ഇതിനിടെ മറ്റ് രണ്ട് റെക്കോര്‍ഡുകള്‍ കൂടി ജിഎന്‍പിസി സ്വന്തമാക്കി. ഏറ്റവും കൂടുതല്‍ കമന്റ് കിട്ടിയ ഗ്രൂപ്പ് പോസ്റ്റ്, ഏറ്റവും വേഗത്തില്‍ 17 ദശലക്ഷം കമന്റ് കിട്ടിയ പോസ്റ്റ് എന്നീ റെക്കോര്‍ഡുകളാണ് ജിഎന്‍പിസി കരസ്ഥമാക്കിയത്.

ഏറ്റവും അധികം അംഗങ്ങളുള്ള സീക്രട്ട് ഗ്രൂപ്പ് എന്ന റെക്കോര്‍ഡ് നേരത്തെ തന്നെ ജിഎന്‍പിസി സ്വന്തമാക്കിയിരുന്നു. 21 ലക്ഷം അംഗങ്ങളാണ് ഗ്രൂപ്പിലുള്ളത്.

സെപ്റ്റംബര്‍ 29ന് ഇട്ട് പോസ്റ്റ് 8 ദിവസം കൊണ്ടാണ് ലോക റെക്കോഡില്‍ എത്തിയത്. ഓരാള്‍ പലതവണ കമന്റ് ചെയ്താണ് ലക്ഷ്യ സ്ഥാനത്ത് എത്തിയത്.

ജിഎന്‍പിസി ഗ്രൂപ്പ് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന എക്‌സൈസ് വകുപ്പിന്റെ പരാതിയും അന്വേഷണവും മുന്‍പ് നേരിട്ടിരുന്നു.

CLICK TO FOLLOW UKMALAYALEE.COM