ലോകകപ്പ്: ഇന്ത്യന്‍ ടീമിന്റെ പത്രസമ്മേളനം മാധ്യമങ്ങള്‍ ബഹിഷ്‌കരിച്ചു – UKMALAYALEE

ലോകകപ്പ്: ഇന്ത്യന്‍ ടീമിന്റെ പത്രസമ്മേളനം മാധ്യമങ്ങള്‍ ബഹിഷ്‌കരിച്ചു

Wednesday 5 June 2019 3:27 AM UTC

സൗത്താംപ്ടണ്‍ June 5 : ലോകകപ്പ് മത്സരത്തില്‍ നാളെ നടക്കാന്‍ ഇരിക്കുന്ന ദക്ഷിണാഫ്രിക്ക ഇന്ത്യ പോരാട്ടത്തിന് മുന്നോടിയായി നടത്തിയ പത്രസമ്മേളനം മാധ്യമ പ്രവര്‍ത്തകര്‍ ബഹിഷ്‌കരിച്ചു. മുതിര്‍ന്ന ടീം അംഗങ്ങളോ ഇന്ത്യന്‍ ക്യാപ്റ്റനോ പത്രസമ്മേളനത്തില്‍ പങ്കെടുക്കാതിരുന്നതില്‍ പ്രതിഷേധിച്ചാണ് മാധ്യമ പ്രവര്‍ത്തകരുടെ
ബഹിഷ്‌കരണം.

പത്രസമ്മേളനത്തില്‍ മുതിര്‍ന്ന താരങ്ങള്‍ക്ക് പകരം മൂന്ന് നെറ്റ് ബൗളര്‍മാരാണ് പങ്കെടുക്കാന്‍ എത്തിയത്.

ആവേഷ് ഖാന്‍, ദീപക് ചാഹര്‍, ഖലീല്‍ അഹമ്മദ് എന്നീ നെറ്റ് ബൗളര്‍മാര്‍ പത്രസമ്മേളനത്തില്‍ എത്തിയത്. ഇതില്‍ ഇതില്‍ തന്നെ ആവേഷിനെയും, ചാഹലിനെയും ടീമില്‍ ആവശ്യമില്ലാത്തതിനാല്‍ തിരികെ വിടാന്‍ തീരുമാനിച്ചവരാണ്.

മുതിര്‍ന്ന താരങ്ങളോ ക്യാപ്റ്റനോ പത്രസമ്മേളനത്തില്‍ വരാഞ്ഞതിന്റെ കാരണം മീഡിയ മാനേജരോട് ചോദിച്ചപ്പോള്‍, ലോകകപ്പ് മത്സരം ആരംഭിച്ചില്ലല്ലോ എന്നായിരുന്നു അദ്ദേഹം നല്‍കിയ മറുപടി.

അതുകൊണ്ടു ക്യാപ്റ്റനോ, കോച്ചോ വരുന്നതില്‍ വല്യ കാര്യമില്ല എന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ പ്രതിഷേധിച്ചാണ് മാധ്യമങ്ങള്‍ ബഹിഷ്‌കരിച്ചത്.

2015ലെ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യന്‍ ടീമും മാധ്യമങ്ങളുമായി പ്രശ്‌നം ഉണ്ടായിരുന്നു. കളിക്ക് ശേഷം ധോണി മാത്രം മാധ്യമങ്ങളോട് സംസാരിക്കാന്‍ എത്തുന്നതിലാരുന്നു അന്ന് പ്രധിഷേധം.

അതാത് കളികളിലെ താരങ്ങളായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കേണ്ടിയിരുന്നത്.

CLICK TO FOLLOW UKMALAYALEE.COM