ലോകം മുഴുവന്‍ സുഖം പകരാനായി… പ്രതീക്ഷ പകര്‍ന്ന് ചിത്രയുടെയും സംഘത്തിന്റെയും പാട്ട് – UKMALAYALEE
foto

ലോകം മുഴുവന്‍ സുഖം പകരാനായി… പ്രതീക്ഷ പകര്‍ന്ന് ചിത്രയുടെയും സംഘത്തിന്റെയും പാട്ട്

Thursday 9 April 2020 2:14 AM UTC

KOCHI April 9: കൊറോണഭീതിക്കിടെ പ്രതീക്ഷ പകര്‍ന്ന് ഗായിക ചിത്രയും സംഘവും ആലപിച്ച ഗാനം. ലോകമെമ്പാടും എല്ലാരും ഭയന്നിരിക്കുന്ന സാഹചര്യത്തില്‍ ഒരു പാട്ടിന്റെ ഓരോ വരി വീതം പാടി ഇവര്‍ ഒന്നിച്ചിരിക്കുകയാണ്.

ലോകം മുഴുവന്‍ സുഖം പകരാനായി സ്‌നേഹ ദീപമേ മിഴി തുറക്കു… എന്ന ഗാനമാണ് ഇവര്‍ ആലപിച്ചത്.

ലോകത്തില്‍ ശാന്തിയും സമാധാനവും നിലനില്‍ക്കാനും കോവിഡ് 19 എന്ന ഈ വൈറസ് ലോകത്തുനിന്ന് പാടെ തുടച്ചുമാറ്റാന്‍ ദൈവത്തോടുള്ള പ്രാര്‍ത്ഥനയായിട്ടുമാണ് ഈ ഗാനം സമര്‍പ്പിക്കുന്നത് എന്ന് പറഞ്ഞാണ് ചിത്ര വിഡിയോ തുടങ്ങുന്നത്.

ചിത്രയ്‌ക്കൊപ്പം സുജാത, കാവാലം ശ്രീകുമാര്‍, ശരത്, ശ്രീറാം, ശ്വേത, വിധു പ്രതാപ്, റിമി, അഫ്‌സല്‍, ജോത്സന, ദേവാനന്ദ്, രഞ്ജിനി, രാജലക്ഷ്മി, സച്ചിന്‍ വാര്യര്‍ തുടങ്ങി ഇരുപതിലേറെ ഗായകരാണ് വിഡിയോയിലുള്ളത്.

CLICK TO FOLLOW UKMALAYALEE.COM