ലെയ്‌സ് ഉരുളകിഴങ്ങ് കേസ്: കോടതിക്ക് പുറത്ത് പ്രശ്‌ന പരിഹാരത്തിനു പെപ്‌സിക്കോ തയ്യാര്‍ – UKMALAYALEE

ലെയ്‌സ് ഉരുളകിഴങ്ങ് കേസ്: കോടതിക്ക് പുറത്ത് പ്രശ്‌ന പരിഹാരത്തിനു പെപ്‌സിക്കോ തയ്യാര്‍

Saturday 27 April 2019 1:57 AM UTC

ന്യൂഡല്‍ഹി: കര്‍ഷകര്‍ക്കെതിരെ ലെയ്‌സ് നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങ് ഉപയോഗിച്ചെന്നാരോപിച്ച് ഫയല്‍ ചെയ്ത കേസില്‍ കോടതിക്ക് പുറത്ത് വച്ച് പ്രശ്‌നം പരിഹരിക്കാന്‍ തയ്യാറാണെന്ന് പെപ്‌സികോ.

ഗുജറാത്തിലെ കര്‍ഷകര്‍ ലെയ്‌സ് നിര്‍മ്മാണത്തിനുപയോഗിക്കുന്ന ഉരുളക്കിഴങ്ങ് വെറൈറ്റിയായ എഫ്.എല്‍ 2027(എഫ്‌സി-5) കൃഷിചെയ്തുവെന്നാണ് പെപ്‌സികോ ആരോപിക്കുന്നത്.

2001ലെ പ്ലാന്റ് പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റിസ് ആന്റ് ഫാര്‍മേഴ്‌സ് റൈറ്റ് പ്രകാരം ഇത് കുറ്റകരമാണെന്നാണ് പെപ്‌സികൊയുടെ വാദം.

എന്നാല്‍ കോടതിക്ക് പുറത്തുവച്ച് കേസ് പരിഹരിക്കുന്നതില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് കര്‍ഷകരാണ്. ഇതിനു തയ്യാറായില്ലെങ്കില്‍ കേസ് വീണ്ടും കൂടുതല്‍ നിയമ കുരിക്കിലേക്ക് നീങ്ങിയേക്കും.

അഹമ്മദാബാദിലെ സ്‌പെഷ്യല്‍ കോടതിയില്‍ നടന്ന വാദത്തിലാണ് കോടതിക്ക് പുറത്തു പ്രശ്‌നം പരിഹരിക്കാന്‍ തയ്യാറാണെന്ന് പെപ്‌സികോ അറിയിച്ചത്.

കര്‍ഷകര്‍ എഫ്‌സി-5 വെറൈറ്റി വിത്തുകള്‍ വാങ്ങാമെന്നും അത് കമ്പനിക്ക് തന്നെ വില്‍ക്കാമെന്നും കരാറില്‍ ഒപ്പുവെയ്ക്കുകയാണെങ്കില്‍ കേസില്‍നിന്നു പിന്മാറാം എന്നും പെപ്‌സികോയുടെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു.

നിലവില്‍ ഗുജറാത്തിലെ 1200 ഓളം കര്‍ഷകര്‍ പെപ്‌സിക്കോക്കായി കൃഷിചെയ്യുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് സബ്മിഷന്‍ ഫയല്‍ ചെയ്യാന്‍ കര്‍ഷകരുടെ അഭിഭാഷകന്‍ ജൂണ്‍12വരെ സമയം ചോദിച്ചു.

തുടര്‍ന്ന വാദം കേള്‍ക്കാനായി കേസ് ജൂണ്‍12ലേ്ക്ക് മാറ്റിയിരിക്കുകയാണ്.

CLICK TO FOLLOW UKMALAYALEE.COM