ലൂസിഫറിന് രണ്ടാ ഭാഗം വരുന്നു! സൂചന നല്‍കി പൃഥ്വിരാജ്  – UKMALAYALEE

ലൂസിഫറിന് രണ്ടാ ഭാഗം വരുന്നു! സൂചന നല്‍കി പൃഥ്വിരാജ് 

Wednesday 3 April 2019 3:44 AM UTC

KOCHI April 3: കോടികള്‍വാരി പൃഥ്വിരാജ് മോഹന്‍ലാല്‍ ചിത്രം തിയേറ്ററുകള്‍ കീഴടക്കുമ്പോള്‍ ലൂസിഫറിന് രണ്ടാഭാഗത്തിനുളള തയ്യാറെടപ്പുകളുമായി സംവിധായകനും മുരളീ ഗോപിയും തങ്ങളുടെ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമെന്ന സൂചന നല്‍കിയിരിക്കുകയാണ് സംവിധായകന്‍ പൃഥ്വിരാജും തിരക്കഥാകൃത്ത് മുരളി ഗോപിയും.

പൃഥ്വിരാജുമൊത്തുള്ള തന്റെ ചിത്രമാണ് മുരളി ഗോപി ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. ലൂസിഫറിന്റെ വലിയ വിജയത്തില്‍ നന്ദി അറിയിക്കുന്ന മുരളി ഗോപി ഇനിയും ചിലത് വരാനുണ്ടെന്നും കുറിക്കുന്നു.

ഇതിനു പിന്നാലെ മുരളി ഗോപി പറഞ്ഞ കാര്യം ശരിവച്ച് പൃഥ്വിരാജും പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു.

ഇതോടെയാണ് ചര്‍ച്ചകള്‍ സജീവമായത്. ഇരുവരും ചേര്‍ന്ന് പുതിയൊരു സിനിമ ഉണ്ടായേക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

പല കാര്യങ്ങളിലും സംശയങ്ങളും ഊഹാപോഹങ്ങളും ബാക്കിയാക്കിയാണ് ലൂസിഫര്‍ അവതരിപ്പിച്ചിരിക്കുന്നത്.

അതിനാല്‍ തന്നെ ചിത്രം കണ്ടിറങ്ങുന്ന ഓരോ വ്യക്തിക്കും അറിയാനുണ്ടായിരുന്നത് ലൂസിഫറിന് രണ്ടാം ഭാഗം വരുമോ എന്ന് തന്നെയായിരുന്നു.

ഒരു രണ്ടാം ഭാഗത്തിനുള്ള സാധ്യതകളെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പല ചര്‍ച്ചകളും നടന്നിരുന്നു. ഇനി അതിനുള്ള സൂചനകളാണോ ഇരുവരും നല്‍കിയതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

CLICK TO FOLLOW UKMALAYALEE.COM