
ലീഡ്‌സിൽ ബസ് സ്റ്റോപ്പിൽ കാത്തുനില്ക്കുകയായിരുന്ന യു കെ മലയാളി വിദ്യാർത്ഥിനി കാറിടിച്ച് മരിച്ചു
Wednesday 22 February 2023 6:52 PM UTC

സ്റ്റാഫ് റിപ്പോർട്ടർ
ലണ്ടൻ ഫെബ്രുവരി 22: ബസ് സ്റ്റോപ്പിൽ കാത്തുനില്ക്കുകയായിരുന്ന മലയാളി വിദ്യാര്ത്ഥിനി കാറിടിച്ച് മരിച്ചതായി ലീഡ്സ് മലയാളി അസോസിയേഷന് ഭാരവാഹികൾ അറിയിച്ചു.
തിരുവനന്തപുരം സ്വദേശി ആതിര അനില് കുമാറാണ് മരിച്ചത്. ലീഡ്സ് മലയാളി അസോസിയേഷൻ ഭാരവാഹികൾ യു കെയിലെ പൊലീസുമായും കേരളത്തിലെ കുടുംബവുമായും ആശയവിനിമയം നടത്തുന്നുണ്ട്.
ആംലി റോഡിൽ താമസിച്ചിരുന്ന ആതിര 2023 ജനുവരിയിലാണ് ലീഡ്സ് ബെക്കറ്റ് സർവകലാശാലയിൽ പഠനം ആരംഭിച്ചത്.
ഇന്ന് (ബുധനാഴ്ച) രാവിലെ 8.30 ന് ബസ് സ്റ്റോപ്പിന് പിന്നിലെ നടപ്പാതയിൽ കാത്തുനിൽക്കുന്ന ആളുകളുടെ ക്യൂവിൽ ഒരു കാർ ഇടിച്ചുകയറുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഡ്രൈവർ ബസ് സ്റ്റോപ്പിൽ ഇടിച്ചുകയറ്റിയിട്ടു , ഏതാനും യാർഡുകൾ അകലെ വാഹനം ഓടിച്ചു പോയി നിർത്തുകയായിരുന്നു.
ഇവരിൽ ഒരാളായ ആതിര സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. ആതിരയ്ക്കൊപ്പം മറ്റ് രണ്ട് മലയാളി വിദ്യാർത്ഥികളും ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അവരുടെ പരുക്കുകൾ ഗുരുതരമല്ല എന്നാണ് അറിയുന്നത്
ബസ് സ്റ്റോപ്പിലുണ്ടായിരുന്ന 40 വയസുള്ള മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റുവെങ്കിലും അദ്ദേഹത്തിന്റെ പരിക്കുകൾ ജീവന് ഭീഷണിയാണെന്ന് കരുതുന്നില്ല. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആതിരയുടെ ഭർത്താവ് രാഹുൽ ശേഖർ ഒമാനിലാണ്. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിനടുത്തുള്ള മംഗലാപുരം തോന്നയ്ക്കൽ സ്വദേശിയാണ് ആതിര .
അനിൽകുമാറിന്റെയും ലാലിയുടെയും മകളാണ് ആതിര. ഇളയ സഹോദരൻ തിരുവനന്തപുരം ടെക്നോപാർക്കിൽ ഐടി പ്രൊഫഷണലായി ജോലി ചെയ്യുന്നു.
ലീഡ്സിലുള്ള ആതിരയുടെ ബന്ധു നിഷാന്തിന് ലീഡ്സ് മലയാളി അസോസിയേഷൻ ഭാരവാഹികൾ എല്ലാ സഹായവും നൽകുന്നുണ്ട്.
“ഇന്ന് (ബുധനാഴ്ച) രാവിലെ 8.28 ന് ലീഡ്സിലെ സ്റ്റാനിംഗ്ലി റോഡ്, കോക്ക്ഷോട്ട് ലെയ്ൻ ജംഗ്ഷനിൽ ആക്‌സിഡന്റിനെ തുടർന്ന് ആംബുലൻസ് സർവീസ് പോലീസിനെ” വിളിച്ചിരുന്നുവെന്നു വെസ്റ്റ് യോർക്ക്ഷെയർ പോലീസ് അറിയിച്ചു.
“വൊൽക്‌സ്‌വാഗൺ ഗോള് ഫ് കാര് ഇടിച്ചതിനെ തുടര് ന്ന് രണ്ട് യാത്രക്കാര് ക്ക് ഗുരുതരമായി പരിക്കേറ്റതായി എമര് ജന് സി സര് വീസുകള് അറിയിച്ചിരുന്നു”.
“ഇവരിൽ ഒരാളായ ഒരു സ്ത്രീ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചതായി പ്രഖ്യാപിക്കപ്പെട്ടു”.
“രണ്ടാമത്തെയാളെ, നാൽപതു വയസ്സ് പ്രായമുള്ള ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ പരിക്കുകൾ ജീവനു ഭീഷണിയാണെന്ന് കരുതുന്നില്ല”.
“അപകടകരമായ ഡ്രൈവിംഗിലൂടെ മരണത്തിന് കാരണമായെന്ന സംശയത്തിൽ ഗോൾഫ് ഡ്രൈവറായ 25 കാരിയായ സ്ത്രീയെ അറസ്റ്റ് ചെയ്തു,” പോലീസ് അറിയിച്ചു
CLICK TO FOLLOW UKMALAYALEE.COM