Thursday 14 January 2021 9:30 PM UTC
ബംഗളുരുJan 14: കോവിഡ് പോസിറ്റീവാണെന്ന വാര്‍ത്ത നിഷേധിച്ച് നടി ലെന. സിനിമാ ചിത്രീകരണത്തിനു ശേഷം ലണ്ടനില്‍ നിന്ന് തിരിച്ചെത്തിയതിനു പിന്നാലെയാണ് താരത്തിന് കോവിഡ് പോസിറ്റീവാണെന്ന വാര്‍ത്തകള്‍ വന്നത്.
എന്നാല്‍ ലണ്ടനില്‍ നിന്ന് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് സ്ഥിരീകരിച്ച ശേഷമാണ് ഇന്ത്യയിലേക്ക് എത്തിയതെന്ന് താരം പറയുന്നു.
യുകെയില്‍ നിന്നുള്ള യാത്രക്കാര്‍ക്കുള്ള പ്രത്യേക മാനദണ്ഡ പ്രകാരം ബെംഗളുരു ആശുപത്രിയില്‍ ക്വാറന്റൈനീല്‍ കഴിയുകയാണ് താരം.
ബെംഗളുരു മെഡിക്കല്‍ കോളേജ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ട്രോമ കെയര്‍ സെന്ററില്‍ ഐസോലേഷനിലാണ് താരം. നതാലിയ ശ്യാം സംവിധാനം ചെയ്യുന്ന ‘ഫ്രൂട്ട്പ്രിന്റ്സ് ഓണ്‍ ദ് വാട്ടര്‍’ എന്ന ഇന്തോ-ബ്രിട്ടീഷ് സിനിമയുടെ ഷൂട്ടിങ്ങിനാണ് ലെന ബ്രിട്ടനിലെത്തിയത്.
CLICK TO FOLLOW UKMALAYALEE.COM