റോഡില്‍ പിഴ ഈടാക്കാനും ഇനി സൈ്വപ്പിങ്‌ മെഷീന്‍ – UKMALAYALEE

റോഡില്‍ പിഴ ഈടാക്കാനും ഇനി സൈ്വപ്പിങ്‌ മെഷീന്‍

Friday 4 October 2019 4:30 AM UTC

തിരുവനന്തപുരം Oct 4: ഗതാഗത നിയമലംഘനങ്ങള്‍ക്കു പിഴ അടയ്‌ക്കാന്‍ ഇനി കൈയില്‍ കറന്‍സി തന്നെ വേണമെന്നില്ല. എ.ടി.എം. കാര്‍ഡ്‌ കൈവശമുള്ളവരില്‍നിന്നു പിഴയീടാക്കാനായി സൈ്വപ്പിങ്‌ മെഷീനുമായി എത്തുകയാണു ട്രാഫിക്‌ പോലീസ്‌.
കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നു മുതല്‍ പോയിന്റ്‌ ഓഫ്‌ സെയില്‍ (പി.ഒ.എസ്‌.) മെഷീനുകള്‍ ഉപയോഗിച്ചു പിഴയീടാക്കുന്നതു നടപ്പാക്കാനാണു തീരുമാനം.

എച്ച്‌.ഡി.എഫ്‌.സി. ബാങ്കുമായി സഹകരിച്ചാണിത്‌. 1000 പി.ഒ.എസ്‌ (പോയിന്റ്‌ ഓഫ്‌ സെയില്‍) മെഷീനുകള്‍ ബാങ്ക്‌ സ്‌പോണ്‍സര്‍ ചെയ്യും. ഈടാക്കുന്ന തുക ബാങ്ക്‌ വഴി അതതു ദിവസം തന്നെ ട്രഷറിയിലേക്കു മാറ്റും.

ക്യാമറയായും ഉപയോഗിക്കാന്‍ കഴിയുന്ന സാങ്കേതികത്തികവുള്ള മെഷീനുകളാകും ഉപയോഗിക്കുക. മെഷീനുകളുടെ മുകള്‍ഭാഗത്താകും ക്യാമറ.

നിയമലംഘനവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോയും തെളിവായും പോലീസിന്‌ ഉപയോഗിക്കാം.

ഗതാഗത നിയമലംഘനങ്ങളുടെ തോത്‌ പരിഗണിച്ചാകും ഓരോ ജില്ലയിലും എത്ര മെഷീനുകള്‍ വിതരണം ചെയ്യണമെന്നു തീരുമാനിക്കുക.

ദേശിയ പാതകളിലും പ്രധാനപ്പെട്ട റോഡുകളിലും പി.ഒ.എസ്‌. മെഷീന്‍ യൂണിറ്റുകളുണ്ടാകും. ഗതാഗത നിയമലംഘനത്തിനു പിടിക്കപ്പെടുമ്പോള്‍ കൈയില്‍ കാശില്ലാതവരുന്നവര്‍ക്കു നിലവില്‍ പിഴത്തുക രേഖപ്പെടുത്തിയ ചെല്ലാനാണു നല്‍കുന്നത്‌.

ഇതിന്റെ അറുപത്‌ മുതല്‍ എഴുപതു ശതമാനം മാത്രമാണു പിരിഞ്ഞുകിട്ടുന്നത്‌. ഇതു കൂടി കണക്കിലെടുത്താണു സൈ്വപ്പിങ്‌ മെഷിനുകളുമായി ട്രാഫിക്‌ പോലീസ്‌ നിരത്തിലിറങ്ങുന്നത്‌.

CLICK TO FOLLOW UKMALAYALEE.COM