റിയാസ് അബൂബക്കര്‍ കേരളത്തില്‍ ഐ.എസിന്റെ ചാവേര്‍ ആകാന്‍ തീരുമാനിച്ചിരുന്നുവെന്ന് എന്‍.ഐ.എ – UKMALAYALEE

റിയാസ് അബൂബക്കര്‍ കേരളത്തില്‍ ഐ.എസിന്റെ ചാവേര്‍ ആകാന്‍ തീരുമാനിച്ചിരുന്നുവെന്ന് എന്‍.ഐ.എ

Monday 6 May 2019 10:16 AM UTC

കൊച്ചി May 6: കൊളംബോയിലെ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കസ്റ്റഡിയിലെടുത്ത പാലക്കാട് സ്വദേശി റിയാസ് അബൂബക്കര്‍ കേരളത്തില്‍ ചാവേര്‍ ആക്രമണം നടത്താനൊരുങ്ങിയിരുന്നുവെന്ന് അന്വേഷണ സംഘം.

എന്‍.ഐ.എ കോടതിയിലാണ് ഇക്കാര്യമറിയിച്ചത്. റിയാസിനെ വിശദമായി ചോദ്യം ചെയ്യാന്‍ അഞ്ചു ദിവസം കൂടി കസറ്റഡിയില്‍ വേണമെന്നും എന്‍.ഐ.എ കോടതിയില്‍ ആവശ്യപ്പെട്ടു.

ചാവേര്‍ ആകാന്‍ റിയാസ് തീരുമാനിച്ചിരുന്നു. ഐ.എസിനു വേണ്ടി കേരളത്തില്‍ ചാവേറാക്രമണം നടത്താനാണ് റിയാസിന്റെ നേതൃത്വത്തിലുള്ള സംഘം പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നതെന്നും എന്‍.ഐ.എ സംഘം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്‍.ഐ.എയുടെ കസ്റ്റഡിയ അപേക്ഷയില്‍ കോടതി ഉടന്‍തന്നെ തീരുമാനമെടുക്കും.

ഐ.എസിന്റെ ഓര്‍ഗനൈസറായ അബ്ദുള്‍ റാഷിദിന്റെ നിര്‍ദേശപ്രകരം കേരളത്തില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നു. ഇതിനു വേണ്ടി ആളുകളെ സംഘടിപ്പിച്ചും യോഗം നടത്തിയതും റിയാസിന്റെ നേതൃത്വത്തിലായിരുന്നു.

മറ്റുള്ളവര്‍ ചാവേര്‍ ആക്രമണത്തില്‍ നിന്ന് പിന്മാറിയതോടെ ആക്രമണത്തിന് റിയാസ് തന്നെ മുന്നോട്ടുവന്നു. ഇതിനുള്ള പദ്ധതികളുമായി മുന്നോട്ടുപോകവേയാണ് റിയാസ് പിടിയിലായത്.

CLICK TO FOLLOW UKMALAYALEE.COM