റിമേച്ചി കഞ്ചാവ് ബീഡി എടുക്കാന്‍ ഉണ്ടാകുവോ ഒരെണ്ണം? – UKMALAYALEE

റിമേച്ചി കഞ്ചാവ് ബീഡി എടുക്കാന്‍ ഉണ്ടാകുവോ ഒരെണ്ണം?

Thursday 26 December 2019 6:19 AM UTC

തിരുവനന്തപുരം Dec 26: കഞ്ചാവ് കച്ചവടക്കാരെ സാസ്‌കാരിക നായകരാക്കി മാറ്റുന്ന പരിപാടി നമുക്ക് അവസാനിപ്പിക്കാമെന്ന് സന്ദീപ് ജി വാര്യര്‍.

പൗരത്വ നിയമഭേദഗതിക്കെതിരായി കൊച്ചിയില്‍ നടന്ന ജാഥയില്‍ പങ്കെടുത്ത സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ യുവമോര്‍ച്ചാ നേതാവായ സന്ദീപ് വാര്യര്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.

‘നാളെ നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാല്‍ രാഷ്ട്രീയപരമായ പകപോക്കല്‍ എന്നു പറഞ്ഞ് കണ്ണീരൊഴുക്കരുത്. അന്നു നിങ്ങള്‍ക്കൊപ്പം ജാഥ നടത്താന്‍ കഞ്ചാവ് ടീംസ് ഒന്നുമുണ്ടാവില്ല’ എന്നായിരുന്നു സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

സന്ദീപ് വാര്യരുടെ ഭീഷണിക്ക് ചാണകത്തില്‍ ചവിട്ടില്ലെന്നാണ് റിമ കല്ലിങ്കലിന്റെ ഭര്‍ത്താവും സംവിധായകനുമായ ആഷിഖ് അബു പ്രതികരിച്ചത്. വിഡ്ഢികളെ പ്രശ്‌സ്തരാക്കുന്നത് നമുക്ക് നിര്‍ത്താം എന്നാണ് റിമ പ്രതികരിച്ചത്. ഫിലോമിനയുടെ ആരെടാ നാറി നീ എന്ന ചിത്രവും താരം ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.

ഇതിനെതിരെ റിമയെ വ്യക്തിപരമായി ആക്രമിക്കുന്ന തരത്തിലുള്ള മറുപടിയാണ് സന്ദീപ് വാര്യര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ നല്‍കുന്നത്.

‘റിമേച്ചി കഞ്ചാവ് ബീഡി എടുക്കാന്‍ ഉണ്ടാകുമോ ഒരെണ്ണം? കഞ്ചാവ് കച്ചവടക്കാരെ സാംസ്‌കാരിക നായകരാക്കി മാറ്റുന്ന പരിപാടി നമുക്ക് അവസാനിപ്പിക്കാം’ എന്നാണ് സന്ദീപ് ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചത്.

ഈ പോസ്റ്റിന് പിന്നാലെ മോഹന്‍ലാലിന്റെ ലൂസിഫര്‍ എന്ന ചിത്രത്തിലെ നാര്‍ക്കോട്ടിക് ഈസ് എ ഡേര്‍ട്ടി ബിസിനസ് എന്ന ഡയലോഗും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ട്.

‘ലാലേട്ടന്‍ പണ്ടേ പറഞ്ഞിട്ടുണ്ട്. ചുമ്മാതാണോ പൊരിച്ച മത്തി ടീമിന് ലാലേട്ടനോട് കലിപ്പ്’ എന്നാണ് ലാലേട്ടന്റെ ചിത്രം പങ്കുവച്ചുകൊണ്ട് സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചത്.

CLICK TO FOLLOW UKMALAYALEE.COM