റിപ്പബ്ലിക് ദിനത്തില്‍ മന്ത്രിമാര്‍ നടത്തിയ പ്രസംഗത്തിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ഗവര്‍ണര്‍ – UKMALAYALEE

റിപ്പബ്ലിക് ദിനത്തില്‍ മന്ത്രിമാര്‍ നടത്തിയ പ്രസംഗത്തിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ഗവര്‍ണര്‍

Wednesday 29 January 2020 6:31 AM UTC

കൊച്ചി Jan 29: റിപ്പബ്ലിക് ദിന പരിപാടിയില്‍ ജില്ലാ ആസ്ഥാനങ്ങളില്‍ മന്ത്രിമാര്‍ നടത്തിയ പ്രസംഗത്തിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍. മന്ത്രിമാരുടെ പ്രസംഗത്തിന്റെ വിശദാംശങ്ങള്‍ നല്‍കണമെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ക്ക് രാജ്ഭവന്‍ നിര്‍ദ്ദേശം നല്‍കി.

മന്ത്രിമാരുടെ പ്രസംഗത്തിന്റെ പത്രവാര്‍ത്തകളുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പ് അയച്ച് കൊടുക്കണമെന്നാണ് രാജ്ഭവന്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ മന്ത്രിമാര്‍ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോയെന്ന് അറിയുന്നതിനാണ് ഗവര്‍ണറുടെ നീക്കമെന്നാണ് സൂചന. ഗവര്‍ണര്‍ പങ്കെടുക്കുന്ന ചടങ്ങുകളുടെ വാര്‍ത്തയുടെ പകര്‍പ്പ് രാജ്ഭവന്‍ ആവശ്യപ്പെടാറുണ്ട്. എന്നാല്‍ ഇത് ആദ്യമായാണ് മന്ത്രിമാരുടെ പ്രസംഗത്തിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.

പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തില്‍ ഗവര്‍ണര്‍ സര്‍ക്കാരിനെതിരെ തുറന്ന ഏറ്റുമുട്ടല്‍ നടത്തിക്കൊണ്ടിരിക്കെയാണ് അസാധാരണ നീക്കം.

രാജ്ഭവന്റെ നിര്‍ദ്ദേശം സംബന്ധിച്ച് പബ്ലിക് റിലേഷന്‍സ് വകുപ്പ് തീരുമാനിക്കുന്നത് പോലെ ചെയ്യാമെന്ന ധാരണയിലാണ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍.

CLICK TO FOLLOW UKMALAYALEE.COM