റിപ്പബ്ലിക് ടിവിയും അര്‍ണബും മാപ്പ് പറയണമെന്ന് ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി – UKMALAYALEE

റിപ്പബ്ലിക് ടിവിയും അര്‍ണബും മാപ്പ് പറയണമെന്ന് ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി

Wednesday 5 September 2018 5:04 AM UTC

മുംബൈ Sept 5: ചാനല്‍ ചര്‍ച്ചയില്‍ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ അര്‍ണബ് ഗോസ്വാമിയും റിപ്പബ്ലിക് ടി.വിയും മാപ്പ് പറയണമെന്ന് ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി.

ചാനലില്‍ ഫുള്‍ സ്‌ക്രീനില്‍ ക്ഷമാപണം എഴുതി കാണിക്കണമെന്നാണ് നിര്‍ദ്ദേശം. നിര്‍ദ്ദേശപ്രകാരം റിപ്പബ്ലിക് ടിവിയുടെ ഖേദപ്രകടനം ചാനലില്‍ പ്രദര്‍ശിപ്പിച്ചു.

എ.ബി.പി വാര്‍ത്താ ചാനലിന്റെ കറസ്‌പോണ്ടന്റ് ജെയ്‌നേന്ദ്ര കുമാറിനെ ഗുണ്ടയെന്ന് വിളിച്ച് അധിക്ഷേപിച്ചതിനാണ് നടപടി.

ഗുജറാത്തിലെ ദളിത് നേതാവും എം.എല്‍.എയുമായ ജിഗ്‌നേഷ് മേവാനിയുടെ റാലി പരാജയപ്പെട്ടുവെന്ന് ആരോപിച്ച് റിപ്പബ്ലിക് നല്‍കിയ വാര്‍ത്തയിലാണ് ജെയ്‌നേന്ദ്ര കുമാറിനെ ഗുണ്ടയെന്ന് അധിക്ഷേപിച്ചത്.

അര്‍ണബിന്റെ നടപടിക്കെതിരെ എ. സിംഗ്, പ്രതീക്ഷതാ സിംഗ് എന്നിവര്‍ ന്യുസ് ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റിയില്‍ പരാതി നല്‍കുകയായിരുന്നു.

ചാനല്‍ റിപ്പോര്‍ട്ടറുടെ ജോലി തടസപ്പെടുത്താന്‍ ശ്രമിച്ചതിന്റെ മറുപടിയാണ് നല്‍കിയത് എന്നായിരുന്നു റിപ്പബ്ലിക് ടിവിയുടെ വിശദീകരണം.

എന്നാല്‍ വിശദീകരണം തള്ളിയ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി മാപ്പ് പറയണമെന്ന് റിപ്പബ്ലിക് ടിവിയോട് നിര്‍ദ്ദേശിക്കുകയായിരുന്നു.

@republic TV apologises for calling ABP News correspondent @jainendrakumar a ‘goon’ during its report on #JigneshMevani’s rally. The channel says it was a mistake. pic.twitter.com/rsKznMgvdq— ABP News (@abpnewstv) January 10, 2018

CLICK TO FOLLOW UKMALAYALEE.COM