റദ്ദാക്കുന്ന വിമാനടിക്കറ്റുകളുടെ പണം മടക്കി നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ – UKMALAYALEE

റദ്ദാക്കുന്ന വിമാനടിക്കറ്റുകളുടെ പണം മടക്കി നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍

Friday 17 April 2020 5:27 AM UTC

ന്യുഡല്‍ഹി April 17: റദ്ദാക്കുന്ന വിമാന ടിക്കറ്റുകളുടെ പണം മടക്കി നല്‍കണമെന്ന് വിമാനക്കമ്പനികളോട് കേന്ദ്രസര്‍ക്കര്‍. ആഭ്യന്തര, വിദേശ യാത്രകള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പണം മടക്കി നല്‍കണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചു.

ലോക്ക് ഡൗണില്‍ റദ്ദാക്കുന്ന ടിക്കറ്റുകള്‍ക്ക് പണം മടക്കി നല്‍കില്ലെന്നും പകരം മറ്റൊരു ദിവസം യാത്ര അനുവദിക്കാമെന്നും വിമാനക്കമ്പനികള്‍ അറിയിച്ചിരുന്നു.

മറ്റൊരു ദിവസത്തേക്ക് യാത്ര മാറ്റുന്നതിന് പണം ഈടാക്കില്ലെന്നും എന്നാല്‍ മാറ്റിയ തീയതിയില്‍ നിരക്ക് കൂടുതലാണെങ്കില്‍ ആ തുക യാത്രക്കാര്‍ നല്‍കേണ്ടി വരുമെന്നും വിമാനക്കമ്പനികള്‍ വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടത്. ടിക്കറ്റ് ബുക്ക് ചെയ്ത എല്ലാ യാത്രക്കാരുടെയും പണം മടക്കി നല്‍കണമെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചു.

ലോക്ക് ഡൗണ്‍ നീട്ടിയതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള ആഭ്യന്തര-വിദേശ വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. മെയ് മൂന്ന് വരെയാണ് ലോക്ക് ഡൗണ്‍ നീട്ടിയിരിക്കുന്നത്.

വിമാന സര്‍വീസുകള്‍ നീട്ടുന്ന കാര്യത്തില്‍ മെയ് മൂന്നിന് ശേഷമേ തീരുമാനമെടുക്കൂ എന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി അറിയിച്ചിരുന്നു.

CLICK TO FOLLOW UKMALAYALEE.COM