റദ്ദാക്കിയ ദോഹ-തിരുവനന്തപുരം വിമാനം ചൊവ്വാഴ്ച പറക്കും – UKMALAYALEE

റദ്ദാക്കിയ ദോഹ-തിരുവനന്തപുരം വിമാനം ചൊവ്വാഴ്ച പറക്കും

Monday 11 May 2020 1:44 AM UTC

തിരുവനന്തപുരം: ഖത്തര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച റദ്ദാക്കിയ ദോഹ-തിരുവനന്തപുരം വിമാനം ചൊവ്വാഴ്ച പറക്കും. തിരുവനന്തപുരം ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്.
ഖത്തറിന്റെ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം റദ്ദാക്കിയത്.

ദോഹയില്‍ നിന്നുള്ള യാത്രക്കാരുമായി ഇന്ന് രാത്രി 10.45 ന് തിരുവനന്തപുരത്ത് എത്തിച്ചേരേണ്ട വിമാനമാണ് റദ്ദാക്കിയത്.കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് വിമാനം പുറപ്പെടേണ്ടിയിരുന്നത്.

പിന്നാലെയാണ് റദ്ദാക്കിയതായി അറിയിപ്പ് എത്തിയത്. 182 യാത്രക്കാരാണ് ഈ വിമാനത്തില്‍ നാട്ടിലേയ്ക്ക് പുറപ്പെടാനിരുന്നത്. മടങ്ങിയെത്തുന്നവര്‍ക്കായി തിരുവനന്തപുരത്ത് എല്ലാ സൗകര്യങ്ങളും സജ്ജമായിരുന്നു.

96 സ്ത്രീകളും 20 കുട്ടികളും 85 പുരുഷന്മാരുമാണ് വിമാനത്തില്‍ യാത്ര ചെയ്യേണ്ടിയിരുന്നത്. ഇതില്‍ 15 പേര്‍ ഗര്‍ഭിണികളായിരുന്നു. 60 വയസിനു മുകളിലുള്ള 25 പേരും ഉണ്ടായിരുന്നു.

എല്ലാവരും യാത്രയ്ക്ക് തയാറായി നാലു മണിക്കൂര്‍ മുന്നേ വിമാനത്താവളത്തില്‍ എത്തുകയും ചെയ്തതിനു ശേഷമാണ് റദ്ദാക്കിയ അറിയിപ്പ് എത്തിയത്.

CLICK TO FOLLOW UKMALAYALEE.COM