രാഹുൽ ഗാന്ധി യുടെ വയനാട്ടിലെ ഓഫീസ് ആക്രമിച്ചതിനെതിരെ ലണ്ടനിൽ പ്രതിഷേധം – UKMALAYALEE

രാഹുൽ ഗാന്ധി യുടെ വയനാട്ടിലെ ഓഫീസ് ആക്രമിച്ചതിനെതിരെ ലണ്ടനിൽ പ്രതിഷേധം

Sunday 26 June 2022 9:00 AM UTC

ലണ്ടൻ June 26: MP രാഹുൽ ഗാന്ധി യുടെ വയനാട്ടിലെ ഓഫീസ്അടിച്ചുതകർത്ത എസ് എഫ് യു ടെ കിരാത നടപടിക്കെതിരെ ഇന്ധ്യൻ ഓവർസീസ് കോൺഗ്രസ്സ് കേരള ഘടകം പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

ലണ്ടനിലെ പാർലമെന്റ് സ്ക്വയറിലുള്ള ഗാന്ധി പ്രതിമക്ക് മുന്നിലാണ് പ്രതിഷേധം സംഘടിപ്പിച്ചത് .

ബി ജെ പി സർക്കാറിന്റെയും,സംഘപരിവാറിന്റെയും ഏറ്റവും വലിയ ശത്രു എല്ലായ്പ്പോഴും MP രാഹുൽ ഗാന്ധിയാണ്.

അവരുടെ എക്കാലത്തെയും കോർഅജണ്ട യായ കോൺഗ്രസ് മുക്തഭാരതം കെട്ടിപ്പെടുക്കുന്നതിനായി സി പി എമ്മിനെ കൂട്ട് പിടിച്ചു കോൺഗ്രസ്സിനെ തകർക്കാനുള്ള നടപടിയുടെഭാഗമായാണ് എസ് എഫ് ഐ യുടെ ഓഫീസ് ആക്രമണം. ബി ജെ പിയുടെ ജനവിരുദ്ധനയങ്ങളെരാഹുൽ ഗാന്ധി എന്നും ശക്തമായി എതിർത്തിട്ടേയുള്ളൂ.

ഒരിക്കലും ഒരു തരത്തിലുള്ളവിട്ടുവീഴ്ചകള്‍ക്കും അദ്ദേഹം വഴങ്ങിയിട്ടില്ല. സുപ്രീം കോടതിയുടെ ഓർഡറിന് പിന്നിൽ രാഹുൽഗാന്ധി അല്ല എന്ന് SFI ക്ക് നന്നായി അറിയാം. രാഹുൽ ഗാന്ധി അല്ല ഇതിൽ പരിഹാരം കാണേണ്ടത്എന്നും അവർക്കറിയാം. ബഫർസോൺ വിഷയം കേരളത്തിലെ സുപ്രധാനമായവിദ്യാർത്ഥിപ്രശ്നവുമല്ല.

എന്നിട്ടും, രാഹുൽഗാന്ധിയെ ശത്രുസ്ഥാനത്തു നിർത്തി, അദ്ദേഹത്തിന്റെ ഓഫീസ്‌ ആക്രമിച്ചിട്ട്, ഗാന്ധിജിയുടെ ചിത്രം പോലും താഴെയെറിഞ്ഞു ചവിട്ടിയുടച്ച ഹീനമായ പ്രവർത്തി ആരോടുള്ളപ്രതിബദ്ധതയാണ് SFI തെളിയിക്കാൻ ശ്രമിക്കുന്നത്?

അത്യാവശ്യം വേണ്ട രാഷ്ട്രീയബോധവും, വിവേകവും, ജനാധിപത്യമര്യാദയും ഇല്ലാത്ത ഇത്തരംകാടത്തടത്തിനെതിരെ ഐ ഓ സി ശക്തമായ രീതിയിലാണ് അപലപിച്ചത് .

ദേശീയ നേതാക്കളായ സോണിയ ഗാന്ധിയെയും, രാഹുൽ ഗാന്ധിയെയും രാഷ്ട്രീയപരമായിനേരിടുവാനോ, അവർ തുറന്നു കാട്ടുന്ന അനീതിക്കും, അഴിമതിക്കും വ്യക്തമായ മറുപടിപറയുവാനോ കഴിയാതെ വരുമ്പോൾ രാഷ്ട്രീയ ശത്രുവിനെ നിശ്ശബ്ദനാക്കുവാനും, അമർച്ചചെയ്യുവാനും ഉദ്ദേശിച്ചു കൊണ്ട് മുമ്പ് അന്വേഷണം പൂർത്തിയാക്കി എഴുതിത്തള്ളിയ കേസ് വീണ്ടുംകേന്ദ്ര സർക്കാർ ഇ ഡി യെ ഉപയോഗിച്ച് അന്യായമായി അവരെ വേട്ടയാടുന്നതിലും, ഇന്ത്യൻനാഷണൽ കോൺഗ്രസ്സിന്റെ പരിപാവനമായ ആസ്ഥാനത്തു പോലീസ് യാതൊരു മുന്നറിയിപ്പുംനൽകാതെ അതിക്രമിച്ചു കയറി ഡൽഹിയിൽ പ്രതിഷേധ സമരം നടത്തിയതിനു നേതാക്കളെആക്രമിക്കുകയും അറസ്റ്റു ചെയ്തതിനെതിരെയും, രാജ്യത്തിന്റെ അഭിമാനമായ സുരക്ഷാസേനയെകാവിവൽക്കരിക്കുന്നതിനും, ആർ എസ് എസ്സിന് വേണ്ടി സേനയുടെ ആസ്ഥാനത്തു ശമ്പളത്തോടുകൂടി പരിശീലനം കൊടുക്കുവാൻ ഉദ്ദേശിച്ചുള്ള ‘അഗ്നിപഥ്’ പദ്ധതിക്കെതിരെയും ശക്തമായഭാഷയിലാണ് പ്രതിഷേധക്കാർ പ്രതികരിച്ചത് .

കൂടാതെ പോലീസിന്റെ ഒത്താശയോടെ സിപിഎം ഗുണ്ടകൾ കെപിസിസി ആസ്ഥാനത്തു നടത്തിയതേർവാഴ്ചയെയും, കേരളത്തെ കടക്കെണിയിൽ മുക്കി കൊള്ള ചെയ്യുവാനുള്ള പിണറായിയുടെയുംസി പി എം ന്റെയും പദ്ധതികൾക്കെതിരെയും, സ്വർണ്ണക്കടത്തിൽ ആരോപണ വിധേയനായപിണറായിയുടെ രാജിയും, അന്വേഷണവും ആവശ്യപ്പെട്ടും പ്രതിഷേധം നടത്തുന്ന കേരളത്തിലെയുഡിഎഫ് പ്രവർത്തകർക്കെതിരെയുള്ള പോലിസിന്റെയും മാർക്സിസ്റ്റ്ഗു ണ്ടകളുടെയുംആക്രമണങ്ങൾക്കെതിരെയും ഐ ഓ സി പ്രതിഷേധ സ്വരമുയർത്തി.

ഐഒസി യു കെ ദേശീയ ഉപാദ്ധ്യക്ഷ ഗുരുമന്ദർ രൻദാവ, കേരള ഘടകം പ്രസിഡന്റ് സുജുഡാനിയേൽ, പിറവം നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് വർഗ്ഗീസ് നാരങ്ങാട്ട്, അജിത് മുതയിൽ, അൻസാർ അലി,ജെനിഫർ ജോയി, കെഎംസിസി സെക്രട്ടറി സഫീർ , ഈസ്റ് ഹാം കൗൺസിലർ ഇമാം തുടങ്ങിയവർ പ്രതിഷേധ സമരത്തെ അഭിസംബോധന ചെയ്തുസംസാരിച്ചു.

CLICK TO FOLLOW UKMALAYALEE.COM