രാഹുൽ ഗാന്ധി യുടെ ഓഫീസിനു നേരെ നടത്തിയ അക്രമത്തിനെതിരെ OICC UK പ്രതിക്ഷേധം രേഖപ്പെടുത്തി – UKMALAYALEE

രാഹുൽ ഗാന്ധി യുടെ ഓഫീസിനു നേരെ നടത്തിയ അക്രമത്തിനെതിരെ OICC UK പ്രതിക്ഷേധം രേഖപ്പെടുത്തി

Wednesday 29 June 2022 7:13 AM UTC

ലണ്ടൻ June 29: കോൺഗ്രസ് നേതാവും വയനാട് MP യുമായ രാഹുൽ ഗാന്ധി MP യുടെ ഓഫീസിനു നേരെ SFI നടത്തിയ അക്രമത്തിനെതിരെ OICC UK ശക്തമായ പ്രതിക്ഷേധം രേഖപ്പെടുത്തി ഇത്തരം പ്രവർത്തനങ്ങൾ തികച്ചും അപലനീയമാണന്ന് OICC UK നേതൃത്വം വിലയിരുത്തി.

ഈ കഴിഞ്ഞ ദിവസങ്ങളിൽ നിരന്തരമായി ഏതാണ്ടു് 56 മണികൂറുകൾ ഓളം ED യുടെ ചോദ്യം ചെയ്യലുകൾക്കു ശേഷം പുറത്തു വന്ന രാഹുൽ ഗാന്ധിയെ തുടർന്ന് വേട്ടയാടുന്നതിൻ്റെ ഭാഗമായി മോദിഭക്തരായ കേരള സർക്കാർ മുൻകൂട്ടി തയ്യാറാക്കിക്കൊണ്ടു്കേന്ദ്ര സർക്കാരിൻ്റെ പ്രീതി കൈപ്പറ്റുന്നതിനായ് കേരളാ മുഖ്യമന്ത്രിയും കൂട്ടരും ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് SFI ഗുണ്ടകളെ കൊണ്ടു് അക്രമം അഴിച്ചുവിട്ടിട്ടുള്ളതെന്ന് OICC UK പ്രസിഡൻറ് KK മോഹൻ ദാസ് ചൂണ്ടിക്കാട്ടി.

ബഫർ സോണിൻ്റെ പേരു പറഞ്ഞു കൊണ്ടു് വയനാട് MP യുടെ കൽപ്പറ്റയിലെ ഓഫീസ് തല്ലിതകർക്കുകയും ഓഫീസ് ജീവനക്കാരെ മർദ്ദിച്ച് പരിക്കേൽപ്പിച്ചിട്ടുള്ളത്. ഇതിൽ CPM ൻ്റെ നിഗൂഡ നീക്കം പകൽ പോലെ വെക്തമാണ് ഇതിനെതിരെ OICC UK നേതൃത്യം London Indian High Commission മുൻപാകെ 26-06-2022 ൽ പ്രതിഷേധ സമരം നടത്തി.

പ്രസ്തുത പരിപാടിയിൽ കോൺഗ്രസിൻ്റെയും, OICC യുടെയും UDF ൻ്റയും നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.

കേരളത്തിൽ മഹാത്മാഗാന്ധി പ്രതിമ തകർത്തവരും രാഹുൽ ഗാന്ധിയുടെ ഓഫീസിൽ ഗാന്ധി ചിത്രം തകർത്തവർ കോൺഗ്രസുകാരാണന്നാണ് മുഖ്യമന്ത്രിയുടെ വാദിച്ചത് ഇന്ന്‌ ഗാന്ധി പ്രതിമ തകർത്ത രണ്ടു് DYFl ക്കാരെ പോലീസ് അറസ്റ്റ് ചെയ്തപ്പോൾ എന്തെ മുഖ്യമന്ത്രിക്ക് മൗനം കേരളത്തിൽ മുൻപെങ്ങും കേട്ടുകേൾവികൾ പോലുമില്ലാത്ത വിധം ഹീനവും നീ ജവുമായ പ്രവത്തനങ്ങളാണ് SFl ടെ ഭാഗത്തുനിന്ന് അരങ്ങേറിയതെന്ന് OICC ജനറൽ സെക്രട്ടറി ബേബിക്കുട്ടി ജോർജ്ജ് കുറ്റപ്പെടുത്തി. ഈ മാസം തന്നെ രണ്ടാം തവണയാണ് കോൺഗ്രസിനു നേരെ CPM ൻ്റെ അക്രമം ഉണ്ടായിട്ടുള്ളത്

KPCC ഓഫീസും കേരളത്തിലെ കോൺഗ്രസ് ഓഫീസുകളും തകർത്ത സാഹചര്യം ഉണ്ടായിട്ടുള്ളത് സമാധാനപരമായ പേരിൽ കോൺഗ്രസ് നേതൃത്വം എടുത്ത നിലപാടുകളെ കഴിവുകേടായി കണ്ടു കൊണ്ട് SFI യുടെ ഗുണ്ടകൾ നടത്തിയ ഈ അക്രമത്തെ കയ്യും കെട്ടിനേക്കി ഇരിക്കില്ലന്ന് KPCC പ്രസിഡൻ്റ് മുന്നറിയിപ്പ് നൽകി. രാഹുൽജിയുടെ ഓഫീസിന് ഭീഷണി ഉണ്ടന്ന് പോലിസിന് അറിവുണ്ടായിരുന്നിട്ടും വേണ്ടത്ര സംരക്ഷണം നൽകാൻ തയ്യാറായില്ല.

പോലീസുകാർ നോക്കിനിൽക്കെ എതാണ്ടു് ഒരു മണിക്കൂറോളം അക്രമികൾ അക്രമം നടത്തിയിട്ടും അവർക്ക് സംരക്ഷണം നൽകുകയാണ് പോലീസ് ചെയ്തത് ഇനി ഒരു കോൺഗ്രസ് പ്രവർത്തകർ പോലും ഒരു കാരണവശാലും അടങ്ങിയിരിക്കില്ല ഇപ്പോൾ ചരിത്രത്തിലാദ്യമായി AKG സെൻററിലേക്ക് കോൺഗ്രസ് പ്രതിഷേധം ഇരമ്പി അടുക്കുന്ന സഹചര്യം ഉണ്ടായിരിക്കയാണ് കേരളമാകെ കത്തിജ്വലിക്കുന്ന രീതിയിലേക്കു് കൊണ്ടെത്തിച്ചു.

UKയിൽ OICC UKയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധവും മീറ്റിങ്ങുകളും സംഘടിപ്പിച്ചിരിക്കയാണ് UKയിലെ വിവിധ റീജനുകളിൽ നിന്നും പ്രവർത്തകരും നേതാക്കളും പ്രതിഷേധം രേഖപ്പെടുത്തിയിരിക്കയാണ് OICC UK നേതാക്കളായ , അൾസ ഹാർഅലി, ജവഹർലാൽ, സുജുഡാനിയേൽ, അപ്പാ ഗഫൂർ, സാജു മണക്കുഴി, അഷറഫ്, ബാബു പുറുഞ്ചു, തോമസ് ഫിലിപ്പു് യഹിയാ അന്നശേരി, എന്നിവർ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി തുടർന്ന് പ്രകടനമായി പ്രവർത്തകർ നഹറു പ്രതിമക്ക് മുന്നിലെത്തി സമരത്തിന് സമാപനം കുറിച്ചു.

സമര പരിപാടികൾക്ക് എത്തിയ എല്ലാവർക്കും Thomas Philip നന്ദി പറഞ്ഞു് യോഗം പിരിഞ്ഞു

CLICK TO FOLLOW UKMALAYALEE.COM