രാജി തീരുമാനം മാറ്റാതെ രാഹുല്‍ ഗാന്ധി‍ – UKMALAYALEE

രാജി തീരുമാനം മാറ്റാതെ രാഹുല്‍ ഗാന്ധി‍

Tuesday 2 July 2019 12:24 AM UTC

ന്യൂഡല്‍ഹി July 2: രാജി തീരുമാനത്തില്‍ നിന്ന് രാഹുല്‍ ഗാന്ധിയെ പിന്തിരിപ്പിക്കാന്‍ രാജിഭീഷണി മുഴക്കി കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും. മധ്യപ്രദേശ്, രാജസ്ഥാന്‍ മുഖ്യമന്ത്രിമാരായ കമല്‍നാഥ്, അശോക് ഘെലോട്ട് എന്നിവര്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.

പാര്‍ട്ടിയുടെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാര്‍ട്ടി പദവികള്‍ രാജിവയ്ക്കാന്‍ തയ്യാറാണെന്ന് ഇരുവരും രാഹുല്‍ ഗാന്ധിയെ അറിയിച്ചു.

മുഖ്യമന്ത്രി പദവി രാജിവയ്ക്കാനും തയ്യാറാണെന്ന് ഇരുവരും രാഹുലിനെ അറിയിച്ചു.

എന്നാല്‍ താന്‍ രാജി തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് രാഹുല്‍ ഗാന്ധി. തു ക്ക് റോഡിലെ വസതിയില്‍ എത്തിയാണ് ഇരു നേതാക്കളും രാഹുലുമായി കൂടിക്കാഴ്ച നടത്തിയത്.

കൂടിക്കാഴ്ച രണ്ട് മണിക്കൂറോളം നീണ്ടുനിന്നു. കോണ്‍ഗ്രസിന് മറ്റൊരു നേതാവില്ലെന്നും അതിനാല്‍ പ്രവര്‍ത്തകരുടെ വികാരം മാനിച്ച് പാര്‍ട്ടി അധ്യക്ഷ പദവിയില്‍ തുടരമെന്നും നേതാക്കള്‍ രാഹുലിനോട് ആവശ്യപ്പെട്ടു.

രാഹുല്‍ ഗാന്ധി വഴങ്ങിയില്ല. ഇതേതുടര്‍ന്നാണ് പാര്‍ട്ടി പദവികള്‍ രാജിവയ്ക്കാമെന്ന് കമല്‍ നാഥും അശോക് ഘെലോട്ടും അറിയിച്ചത്.

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ തിരിച്ചടി പോലും മുന്‍കൂട്ടി കാണാന്‍ മുഖ്യമന്ത്രിമാര്‍ക്ക് സാധിച്ചില്ലെന്ന വിമര്‍ശനം രാഹുല്‍ ഗാന്ധി ഉന്നയിച്ചുവെന്നാണ് സൂചന.

പ്രവര്‍ത്തക സമിതി ചേരണമെന്ന ആവശ്യത്തോടും പ്രതികരിച്ചില്ല. അതിനിടെ എ.ഐ.സി.സി പട്ടികജാതി സെല്‍ ചെയര്‍മാന്‍ നിതിന്‍ റാവത്ത്, യു.പി.സി.സി ജനല്‍ സെക്രട്ടറി അജയ് സ്വാരസ്വത് എന്നിവരും ഇന്ന് രാജിവച്ചു.

രാഹുല്‍ തുടരണമെന്ന് ആവശ്യപ്പെട്ട് എ.ഐ.സി.സി ആസ്ഥാനത്ത പ്രവര്‍ത്തകര്‍ നിരാഹാര സമരവും നടത്തി.

CLICK TO FOLLOW UKMALAYALEE.COM