രാജഭരണം കഴിഞ്ഞു; ഇപ്പോള്‍ ജനാധിപത്യം: മന്ത്രി എം.എം മണി – UKMALAYALEE

രാജഭരണം കഴിഞ്ഞു; ഇപ്പോള്‍ ജനാധിപത്യം: മന്ത്രി എം.എം മണി

Monday 22 October 2018 4:04 AM UTC

ഇടുക്കി Oct 22: ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശനത്തിനെതിരെ നട അടച്ചിടുമെന്ന് പറഞ്ഞ പന്തളം രാജകുടുംബത്തിനെതിരെ മന്ത്രി എം.എം മണി.

രാജഭരണം കഴിഞ്ഞ കാര്യം രാജകുടുംബം മറന്നു പോയെന്നു ഇപ്പോള്‍ ജനാധിപത്യ ഭരണമാണെന്നും മന്ത്രി പറഞ്ഞു. നട അടച്ചിടുമെന്ന് പറയുന്നവര്‍ ശമ്പളക്കാര്‍ മാത്രമാണെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

കോടതി വിധി വന്നതുകൊണ്ട് എല്ലാ സ്ത്രീകലും ശബരിമലയില്‍ പോകണമെന്ന് നിര്‍ബന്ധമില്ല. താല്‍പര്യമുള്ളവര്‍ മാത്രം പോയാല്‍ മതിയെന്നും നിലവിലുള്ള വിശ്വാസവുമായി തുടരേണ്ടവര്‍ക്ക് അങ്ങനെയാകാമെന്നും മന്ത്രി വ്യക്തമാക്കി.

നേരത്തെ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പന്തളം കൊട്ടാരം പ്രതിനിധികള്‍ രംഗത്ത് വന്നിരുന്നു.

നട അടയ്ക്കാന്‍ അധികാരമുള്ളതുകൊണ്ടാണ് തന്ത്രിക്ക് കത്ത് നല്‍കിയതെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സമിതി പ്രസിഡന്റ് ശശികുമാര വര്‍മ പറഞ്ഞിരുന്നു.

എല്ലാ കോടതി വിധികളോടും സര്‍ക്കാരിന്റെ നിലപാട് വ്യത്യസ്തമാണെന്നും യുവതികളെ എങ്ങനെയെങ്കിലും കയറ്റി ശബരിമലയെ അപകീര്‍ത്തിപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും ശശികുമാര വര്‍മ ആരോപിച്ചിരുന്നു.

ഈ വിഷയത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം ഉണ്ടായത്.

CLICK TO FOLLOW UKMALAYALEE.COM