രവിശാസ്ത്രി ബോളിവുഡ് നടിക്കൊപ്പം ഡേറ്റിംഗില്‍?  – UKMALAYALEE

രവിശാസ്ത്രി ബോളിവുഡ് നടിക്കൊപ്പം ഡേറ്റിംഗില്‍? 

Wednesday 5 September 2018 4:58 AM UTC

ലണ്ടന്‍ Sept 5: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും തമ്മില്‍ വേര്‍പിരിയാനാകാത്ത ബന്ധമാണ്. ഒടുവിലായി ദീര്‍ഘ നാളത്തെ പ്രണയത്തിന് ശേഷം ഇന്ത്യന്‍ ടീം നായകന്‍ വിരാട് കോഹ്ലിയും ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മയും തമ്മിലുള്ള വിവാഹമാണ്.

മുന്‍താരം സഹീര്‍ ഖാന്റെ ഭാര്യ സാഗരിക ഘാട്ഗെ, ഹര്‍ഭജന്‍ സിങ്ങിന്റെ ഭാര്യ ഗീതാ ബസ്ര, യുവരാജ് സിങ്ങിന്റെ ഭാര്യ ഹസല്‍ കീച്ച് എന്നിവരും ബോളിവുഡില്‍നിന്നുതന്നെ.

ഇതുകൂടാതെ ഒട്ടേറെ താരങ്ങളുടെ കാമുകിമാരായും ബോളിവുഡ് നടിമാരുടെ പേരുകള്‍ പറഞ്ഞു കേള്‍ക്കാറുണ്ട്.

എന്നാല്‍ ഇതാദ്യമായി ഒരു കോച്ചും നടിയുമായുള്ള പ്രണയവാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്.

ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍ രവി ശാസ്ത്രീയും ബോളിവുഡ് നടി നിമ്രത് കൗറുമായി കാലങ്ങളായി പ്രണയത്തിലാണെന്നാണ് പുറത്തെത്തുന്ന റിപ്പോര്‍ട്ടുകള്‍.

ലഞ്ച് ബോക്‌സ് എന്ന ചിത്രത്തിലൂടെയാണ് നിമ്രത് പ്രശസ്തയാകുന്നത്.

രണ്ടുവര്‍ഷമായി ഇവരുടെ പ്രണയം ആരംഭിച്ചിട്ടെന്നാണ് ഗോസിപ്പ്. മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് ഇരുവരും പലപ്പോഴായി കൂടിക്കാഴ്ച നടത്താറുമുണ്ടെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു.

ജര്‍മന്‍ കാര്‍ കമ്പനിയുടെ മോഡലായി രണ്ടുപേരും 2015 മുതല്‍ പ്രത്യക്ഷപ്പെടുന്നു. ഇംഗ്ലണ്ടുമായുള്ള ക്രിക്കറ്റ് പരമ്പരയ്ക്കായി രവി ശാസ്ത്രി ഇംഗ്ലണ്ടിലാണ് ഇപ്പോഴുള്ളത്.

നിമ്രത് ആകട്ടെ പ്രമുഖരായ ഒരു വെബ്സൈറ്റിനുവേണ്ടിയുള്ള ഷൂട്ടിങ്ങിലും. ഇരുവരും ഡേറ്റിംഗ് നടത്തിയെന്നും നിമ്രതിന്റെ ട്വീറ്റ് ചൂണ്ടികാട്ടി പലരും റിപ്പോര്‍ട്ട് ചെയ്യുന്നു.

CLICK TO FOLLOW UKMALAYALEE.COM