രണ്ട് വയസ് മൂത്തത് താന്‍തന്നെയെന്ന് വരന്‍; വ്യാജ വാര്‍ത്തകള്‍ക്കെതിരെ നിയമനടപടിയും – UKMALAYALEE

രണ്ട് വയസ് മൂത്തത് താന്‍തന്നെയെന്ന് വരന്‍; വ്യാജ വാര്‍ത്തകള്‍ക്കെതിരെ നിയമനടപടിയും

Friday 8 February 2019 7:18 AM UTC

ചെറുപുഴ Feb 8: 48കാരിയെ 25കാരന്‍ വിവാഹം ചെയ്തുവെന്ന വാര്‍ത്ത കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചപരിക്കുകയാണ്. നവദമ്പതിമാരുടെ ചിത്രം വരാത്ത വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ പോലുമില്ല. കഴിഞ്ഞ ദിവസം വിവാഹിതരായ കണ്ണൂര്‍ ചെറുപുഴ സ്വദേശികള്‍ അനൂപ്.പി. സെബാസ്റ്റ്യന്റേയും ജൂബി ജോസഫിന്റേയും ചിത്രം ഉള്‍പ്പെടെയാണ് ഈ വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ സത്യമതല്ല. ജൂബിയേക്കാള്‍ രണ്ട് വയസ് മുതിര്‍ന്നത് അനൂപ് തന്നെയാണ്. തങ്ങളുടെ രുപം അളന്ന് വ്യാജ പ്രചാരണം നടത്തിയവര്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് ഇവര്‍.

മലയാളികള്‍ക്കിടയില്‍ സര്‍വസാധരാണമായ ബോഡി ഷെയ്മിങ്ങിന്റെ മറ്റൊരുദാഹരണമാണിതെന്നാണ് പലരും പറയുന്നത്. പണം മോഹിച്ചാണ് വരന്‍ ഇത്തരം ഒരു വിവാഹത്തിന് സമ്മതിച്ചതെന്നായിരുന്നു ഒരു വിഭാഗം പറഞ്ഞിരുന്നത്. ഇത്തരത്തില്‍ ഇരുവരെയും അധിക്ഷേപിച്ച് നിരവധി വ്യാജപ്രചരണമാണ് നടന്നത്. ‘വധുവിന് പ്രായം 45, വരന് 25. പെണ്ണിന് ആസ്തി 15 കോടി, 101 പവന്‍ സ്വര്‍ണ്ണവും 50 ലക്ഷം രൂപയും സ്ത്രീ ധനം.” സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സന്ദേശങ്ങളില്‍ ഒന്നായിരുന്നു ഇത്.

ഇതെല്ലാം വ്യാജ പ്രചരണമാണെന്ന് അനൂപ് തന്നെ വ്യക്തമാക്കി. തങ്ങളുടെ ചിത്രം ഉപയോഗിച്ച് വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നതിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനമെന്നും അനൂപ് വ്യക്തമാക്കുന്നു. വ്യാജ വാര്‍ത്തകള്‍ വേദനിപ്പിച്ചത് തങ്ങളെ മാത്രമല്ല ബന്ധുക്കളെയും സുഹൃത്തുക്കളെയും കൂടിയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പഞ്ചാബില്‍ എയര്‍പോര്‍ട്ട് ജീവനക്കാരനാണ് 29 കാരനായ അനൂപ്. ടൂറിസത്തില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടിയ 27 കാരിയാണ് ജൂബി.

ഫെബ്രുവരി നാലിനായിരുന്നു ഇരുവരുടെയും വിവാഹം. കോളേജില്‍ പഠിക്കുമ്പോള്‍ ആരംഭിച്ച പ്രണയം വിവാഹത്തിലെത്തുകയായിരുന്നു.

CLICK TO FOLLOW UKMALAYALEE.COM