രണ്ടാഴ്ചത്തേക്ക് കൂടി ലോക്ക് ഡൗണ്‍ നീ്ട്ടണമെന്ന് ഐ.എം.എ – UKMALAYALEE

രണ്ടാഴ്ചത്തേക്ക് കൂടി ലോക്ക് ഡൗണ്‍ നീ്ട്ടണമെന്ന് ഐ.എം.എ

Tuesday 28 April 2020 1:01 AM UTC

ന്യൂഡല്‍ഹി April 28: ലോക്ക് ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടണമെന്ന് ഐ.എം.എ. ഇളവുകള്‍ പ്രഖ്യാപിക്കുന്നുണ്ടെങ്കില്‍ കരുതലോടെ വേണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു. ആരോഗ്യ പ്രവര്‍ത്തകരുടെ രോഗബാധ ആശങ്കാജനകമാണ്. പ്രവാസികളെ വീട്ടില്‍ വിടരുതെന്നും ഐ.എം.എ ആവശ്യപ്പെട്ടു.
ലോക്ക് ഡൗണ്‍ അവസാനിക്കാന്‍ ഒരാഴ്ച ബാക്കിനില്‍ക്കെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറണ്‍സ് നടത്തിയിരുന്നു.

ഈ പശ്ചാത്തലത്തിലാണ് ഐ.എം.എയും നിലപാട് വ്യക്തമാക്കിയത്. ലോക്ക് ഡൗണ്‍ നീട്ടുന്നതിനെ ഭൂരിപക്ഷം സംസ്ഥാനങ്ങളും പിന്തുണച്ചു.

മേഘാലയ, മിസോറാം, പുതുച്ചേരി, ഉത്തരാഖണ്ഡ്, ഗുജറാത്ത്, ഹരിയാന, ഒഡീഷ, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കാണ് ഇന്ന് സംസാരിക്കാന്‍ അവസരം നല്‍കിയത്.

ലോക്ക് ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്ന ഏത് തീരുമാനത്തോടും സഹകരിക്കുമെന്ന് മുഖ്യമന്ത്രിമാര്‍ വ്യക്തമാക്കി.

എന്നാല്‍ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള നടപടികള്‍ വേണമെന്നും സംസ്ഥാന മുഖ്യമന്ത്രിമാര്‍ ആവശ്യപ്പെട്ടു.

സംസാരിക്കാന്‍ അവസരമില്ലാതിരുന്നതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറണ്‍സില്‍ പങ്കെടുത്തില്ല.

ചീഫ് സെക്രട്ടറി ടോം ജോസാണ് വീഡിയോ കോണ്‍ഫറണ്‍സില്‍ പങ്കെടുത്തത്. ഇന്നലെ ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യന്ത്രിയെ ഫോണില്‍ വിളിച്ചിരുന്നു.

സംസ്ഥാനത്തിന്റെ നിലപാട് ഇന്നലെ തന്നെ അമിത് ഷായെ അറിയിച്ചിരുന്നു. ഘട്ടം ഘട്ടമായി ലോക്ക് ഡൗണ്‍ പിന്‍വലിക്കണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്.

CLICK TO FOLLOW UKMALAYALEE.COM