രജിത് കുമാറിനെ പിന്തുണച്ചതിന് സീരിയലില്‍ നിന്നും പുറത്താക്കി! ഏഷ്യാനെറ്റ് തന്നെ വിലക്കിയെന്ന് മനോജ് – UKMALAYALEE

രജിത് കുമാറിനെ പിന്തുണച്ചതിന് സീരിയലില്‍ നിന്നും പുറത്താക്കി! ഏഷ്യാനെറ്റ് തന്നെ വിലക്കിയെന്ന് മനോജ്

Wednesday 18 March 2020 2:42 AM UTC

KOCHI March 18: ബിഗ് ബോസ് മത്സരാര്‍ത്ഥിയായ രജിത് കുമാറിനെ പുറത്താക്കിയതിനെതിരെ പല താരങ്ങളും രംഗത്ത് വന്നിരുന്നു. രജിത് കുമാറിനെ പരിപാടിയില്‍ നിന്നും പുറത്താക്കിയതിനെതിരെ ചാനലിനെ വിമര്‍ശിച്ചു കൊണ്ട് സീരിയല്‍ താരം മനോജ് കുമാര്‍ ഫെയ്സ്ബുക്ക് ലൈവിലൂടെ രംഗത്ത് വന്നിരുന്നു. താന്‍ ഇനി മുതല്‍ ഈ ചാനല്‍ കാണില്ലെന്നായിരുന്നു ഇദ്ദേഹം പറഞ്ഞത്.

ഇപ്പോള്‍ രജിത് കുമാറിനെ പിന്തുണച്ചതിന് സ്വകാര്യ ചാനല്‍ തന്നെ ബാന്‍ ചെയ്തുവെന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് മനോജ്. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു മനോജ് ഇതേ കുറിച്ച് പറഞ്ഞത്.

താന്‍ കൂടി ഭാഗമായിരുന്ന ചാനല്‍ പരിപാടിയില്‍ നിന്നും ചാനല്‍ അധികാരികള്‍ തന്നെ പുറത്താക്കിയെന്നാണ് മനോജ് പറയുന്നത്.

താന്‍ ചാനലിനെയല്ല കുറ്റം പറഞ്ഞതെന്നും രജിത്തിനോട് അപമര്യാദയായും ക്രൂരമായും പെരുമാറുന്ന ബിഗ് ബോസിലെ ചില മത്സരാര്‍ത്ഥികളുടെ പ്രവര്‍ത്തികളെ കുറിച്ചാണ് പറഞ്ഞതെന്നുമാണ് മനോജ് ഇപ്പോള്‍ പറയുന്നത്.

രണ്ട് ഫേസ്ബുക്ക് ലൈവ് വീഡിയോകള്‍ മനോജ് പോസ്റ്റ് ചെയ്തത്. ആദ്യ വീഡിയോയുടെ ആദ്യഭാഗത്തില്‍ കൊറോണ വൈറസ് രോഗത്തെക്കുറിച്ചും പ്രതിരോധ മാര്‍ഗങ്ങളെ കുറിച്ചും സംസാരിച്ച ശേഷം 11 മിനിറ്റ് 21 സെക്കന്‍ഡ് ആകുമ്പോഴാണ് ചാനല്‍ തന്നെ ബാന്‍ ചെയ്ത കാര്യം മനോജ് കുമാര്‍ പറയുന്നത്.

രജിത്തിനെ പുറത്താക്കിയ എപ്പിസോഡില്‍ തങ്ങളെല്ലാവരും വല്ലാത്തൊരു മനസികാവസ്ഥയിലായിരുന്നു. രേഷ്മ ഒട്ടും മയമില്ലാത്ത രീതിയിലാണ് പെരുമാറിയത്. മനോജ് പറയുന്നു.

അന്നുണ്ടായ ഒരു വികാര തള്ളിച്ചയില്‍ രജിത് പുറത്തുപോകും എന്നൊരു അവസ്ഥ വന്നപ്പോഴാണ് താന്‍ അങ്ങനെ പറഞ്ഞതെന്നും മനോജ് വിശദീകരിച്ചു.

ആ ചാനല്‍ താനിനി കാണില്ല എന്ന് പറഞ്ഞത് മിനിസ്‌ക്രീന്‍ ആക്ടര്‍ എന്ന നിലയില്‍ താന്‍ ചെയ്ത തെറ്റാണെന്നും മനോജ് വ്യക്തമാക്കി.

CLICK TO FOLLOW UKMALAYALEE.COM