രജിത് കുമാര്‍ സംസാരിക്കുന്നത് കേള്‍ക്കാന്‍ പോകാറില്ല. കേട്ടാല്‍ ചിലപ്പോള്‍ മുഖത്ത് അടിച്ചു പോകും:  രജനി ചാണ്ടി – UKMALAYALEE
foto

രജിത് കുമാര്‍ സംസാരിക്കുന്നത് കേള്‍ക്കാന്‍ പോകാറില്ല. കേട്ടാല്‍ ചിലപ്പോള്‍ മുഖത്ത് അടിച്ചു പോകും:  രജനി ചാണ്ടി

Friday 24 January 2020 5:57 AM UTC

KOCHI Jan 24: ബിഗ് ബോസ് സീസണ്‍ ടു പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ‘ഇനി വലിയ കളികളുമല്ല കളികള്‍ വേറെ ലെവല്‍’ എന്ന ടാഗ് ലൈനുമായാണ് ഇത്തവണ ‘ബിഗ് ബോസ്’ എത്തുന്നത്.

17 മത്സരാര്‍ത്ഥികളാണ് ബിഗ് ബോസ് ഹൗസില്‍ താമസിക്കാന്‍ എത്തിയത്. ആദ്യ എലിമിനേഷനിലൂടെ രാജിനി ചാണ്ടിയും ആരോഗ്യ കാരണങ്ങളാല്‍ ഗായകന്‍ സോമദാസും ഹൗസിന് പുറത്ത് പോയിരുന്നു.

ഇപ്പോള്‍ ബിഗ് ബോസിലെ താമസത്തെ കുറിച്ചും സഹമത്സരാര്‍ത്ഥികളെ കുറിച്ചും രാജിനി ചാണ്ടി യാത്ര പറഞ്ഞ് പോകുമ്പോള്‍ കുറച്ചു പേരെ മാത്രം ആലിംഗനം ചെയ്തതിനെ കുറിച്ചും തുറന്നു പറയുകയാണ് രാജിനി ചാണ്ടി.

കുറച്ചു പേരെ മാത്രം രാജിനി ആലിംഗനം ചെയ്തതിനെ കുറിച്ച് മത്സരാര്‍ത്ഥികളും സംസാരിച്ചിരുന്നു. ” കുറച്ച് പേരെ മാത്രം ആലിംഗനം ചെയ്തത് ഒരു പ്രതികാരമാണ്.

ഞാന്‍ മനസ്സില്‍ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് അവിടെയുളള പലരും പറഞ്ഞത്. വീണയോടും ആര്യയോടും ഞാന്‍ പക്ഷാഭേദം കാണിച്ചുവെന്നും ചിലര്‍ പറഞ്ഞു.

അതുപോലെ മഞ്ജുവിന്റെ മകനെ കുറിച്ച് ഞാന്‍ മനസ്സില്‍ പോലും വിചാരിക്കാത്ത കാര്യങ്ങള്‍ പറഞ്ഞുവെന്ന് പറഞ്ഞതു കൊണ്ടാണ് മഞ്ജു ആലിംഗനം ചെയ്യാന്‍ വന്നപ്പോള്‍ ഞാന്‍ എന്റെ പ്രിയപ്പെട്ടവരെ ആലിംഗനം ചെയ്തോട്ടെ എന്നു പറഞ്ഞത്.

ബിഗ്ബോസിലെ ഏറ്റവും നല്ല മത്സരാര്‍ഥികളായിരിക്കും ആര്യയും ഫുക്രുവും. ബിഗ്ബോസ് വീട് വലിയൊരു അനുഭവമായിരുന്നു. അവിടത്തെ അടുക്കള മാനേജ് ചെയ്തതായിരുന്നു തന്നെ ഏറെ അത്ഭുതപ്പെടുത്തിയതും ബഹുമാനം തോന്നിച്ചതും.

സാധനങ്ങള്‍ ഇല്ലാതിരുന്ന സാഹചര്യത്തിലും ഭക്ഷണം ഉണ്ടാക്കി നല്‍കുകയായിരുന്നു പ്രദീപും ഷാജിയുമൊക്കെ. ഇല്ലായ്മകളില്‍ എങ്ങനെ ജീവിക്കാമെന്ന് ബിഗ് ബോസ് ഹൗസില്‍ നിന്ന് പഠിച്ച പാഠമാണ്.

രജിത് കുമാര്‍ സംസാരിക്കുന്നത് കേള്‍ക്കാന്‍ പോകാറില്ല. കേട്ടാല്‍ ചിലപ്പോള്‍ മുഖത്ത് അടിച്ചു പോകും. ബിഗ് ബോസില്‍ വന്ന് മുത്തശ്ശി അവിടെ അടിയുണ്ടാക്കി എന്ന് ജനങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ താല്‍പര്യമില്ലാത്തത് കൊണ്ടാണ് രജിത് കുമാര്‍ ഇരിക്കുന്ന ഭാഗത്ത് പോകാത്തത്.

ഒരു അധ്യാപകനെന്ന് പറയാനുള്ള യാതൊരു സംഗതികളും അയാള്‍ക്കില്ല. നില്‍ക്കുന്നിടത്ത് നിന്ന് അടിവസ്ത്രം വരെ അയാള്‍ മാറും. പല പ്രായത്തിലുളള പെണ്‍കുട്ടികള്‍ അവിടെയുളളതാണ്.

രജിത് കുമാറുമായി ജയിലില്‍ പോകേണ്ടി വന്നതു കൊണ്ടാണ് കരഞ്ഞത്. അയാളുമായി ഒരു തരത്തിലും ഒത്തുപോകാന്‍ കഴിയില്ല താന്‍ കരഞ്ഞതില്‍ ആളുകള്‍ എന്ത് വിചാരിച്ചാലും തനിയ്ക്കൊരു പ്രശ്നമില്ല” – രാജിനി ചാണ്ടി അഭിമുഖത്തില്‍ പറഞ്ഞു.

CLICK TO FOLLOW UKMALAYALEE.COM