രക്ഷാപ്രവര്‍ത്തനത്തിനെത്തിയ സൈന്യത്തിന് ഡീസല്‍ നല്‍കിയില്ല; പമ്പ് പിടിച്ചെടുത്ത് ഫുള്‍ടാങ്ക് അടിച്ച് സൈന്യം – UKMALAYALEE

രക്ഷാപ്രവര്‍ത്തനത്തിനെത്തിയ സൈന്യത്തിന് ഡീസല്‍ നല്‍കിയില്ല; പമ്പ് പിടിച്ചെടുത്ത് ഫുള്‍ടാങ്ക് അടിച്ച് സൈന്യം

Monday 12 August 2019 2:32 AM UTC

കല്‍പ്പറ്റ Aug 12: മഴക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി സര്‍ക്കാര്‍ ആവശ്യപ്രകാരം സഹായിക്കാനെത്തിയ സൈന്യം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു.

എന്നാല്‍ സൈന്യത്തിന്റെ വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കാതെ പെട്രോള്‍ പമ്പുകാര്‍. കാലാവസ്ഥ തീരെ മോശമായതിനാല്‍ ഓഫ് റോഡ് ഡ്രൈവിനും സാധിക്കുന്ന സൈനിക വാഹനങ്ങളിലാണ് സൈന്യം യാത്ര ചെയ്യുന്നത്.

മൈലേജ് കുറവായ ഇത്തരം വാഹനങ്ങള്‍ക്ക് ഇന്ധനം വളരെ ആവശ്യമാണ്.

വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ മൂന്ന് പെട്രോള്‍ പമ്പുകളെ സൈന്യം ഇന്ധനത്തിനായി സമീപിച്ചു.

എന്നാല്‍ പണം ലഭിക്കുന്നതിന് ഗ്യാരണ്ടി ഇല്ലെന്നും റവന്യൂ വകുപ്പ് രസീത് നല്‍കിയിട്ടില്ലെന്നും പറഞ്ഞ് ഇന്ധനം നല്‍കാന്‍ പെട്രോള്‍ പമ്പുടമകള്‍ തയ്യാറായില്ല.

ഇന്ധനത്തിനായി രണ്ട് പ്രാവശ്യം സൈനിക ഉദ്യോഗസ്ഥര്‍ സംസാരിച്ചെങ്കിലും പമ്പുടമകള്‍ തയ്യാറിയില്ല. ഇതോടെ സൈന്യം പെട്രോള്‍ പമ്പുകള്‍ കസ്റ്റഡിയിലെടുത്തു.

ദുരന്ത നിവാരണത്തില്‍ സേനക്കുള്ള പ്രത്യേക അധികാരമുപയോഗിച്ചാണ് സൈന്യം പമ്പുകള്‍ കസ്റ്റഡിയിലെടുത്തത്.

തുടര്‍ന്ന് വാഹനങ്ങളില്‍ ഫുള്‍ ടാങ്ക് ഇന്ധനമടിച്ച ശേഷം മടങ്ങുകയായിരുന്നു.

CLICK TO FOLLOW UKMALAYALEE.COM