രക്തസാക്ഷിയായ വസന്തകുമാറിന് ആദരവ് അര്‍പ്പിച്ച് മമ്മൂട്ടി (VIDEO) – UKMALAYALEE

രക്തസാക്ഷിയായ വസന്തകുമാറിന് ആദരവ് അര്‍പ്പിച്ച് മമ്മൂട്ടി (VIDEO)

Thursday 21 February 2019 3:17 AM UTC

വയനാട് Feb 21: പുൽവാമയിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സെെനികൻ വസന്തകുമാറിന് ആദരവർപ്പിച്ച് നടൻ മമ്മൂട്ടി. വസന്തകുമാറിന്റെ വീട്ടിലും മൃതദേഹം അടക്കം ചെയ്ത, ഒരു കിലോമീറ്ററോളം അകലെയുള്ള ശവകുടീരത്തിലും സന്ദർശനം നടത്തിയ മമ്മൂട്ടി, ശവകുടീരത്തിൽ പുഷ്പചക്രം സമര്‍പ്പിച്ചു.

നടൻ അബു സലിം, വയനാട് സ്പെഷൽ ബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് ബിജോ അലക്സാണ്ടർ എന്നിവരും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു.

കുടുംബ ശ്മശാനത്തിലാണ് സി.ആർ.പി.എഫ് സെെനികനായിരുന്ന വസന്തകുമാറിനെ അടക്കം ചെയ്തിട്ടുള്ളത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് മമ്മൂട്ടി വസന്തകുമാറിന്‍റെ ലക്കിടിയിലെ വീട്ടിലെത്തിയത്.

അമ്മ ശാന്തയെയും ഭാര്യ ഷീനയെയും മക്കളെയും ആശ്വസിപ്പിച്ച മമ്മൂട്ടി ഏറെനേരം കുടുംബത്തിനൊപ്പം ചിലവഴിച്ചു.

മാധ്യമങ്ങളെ അറിയിക്കാതെയാണ് മമ്മൂട്ടി വസന്തകുമാറിന്റെ വസതിയിൽ സന്ദർശനം നടത്തിയത്.

CLICK TO FOLLOW UKMALAYALEE.COM