യു.കെ. റിയാലിറ്റി ഷോയില്‍ വിധികര്‍ത്താക്കളെ ഞെട്ടിപ്പിക്കുന്ന 10 വയസുകാരനായ ഇന്ത്യന്‍ വംശജന്‍- വീഡിയോ കാണാം – UKMALAYALEE

യു.കെ. റിയാലിറ്റി ഷോയില്‍ വിധികര്‍ത്താക്കളെ ഞെട്ടിപ്പിക്കുന്ന 10 വയസുകാരനായ ഇന്ത്യന്‍ വംശജന്‍- വീഡിയോ കാണാം

Thursday 26 July 2018 3:20 AM UTC

യു.കെ jULY 26: അസാമാന്യ പ്രകടനം കൊണ്ട് ഏവരെയും കൈയ്യിലെടുത്ത പത്ത് വയസ്സുകാരനാണ് ഇപ്പോള്‍ യുകെയില്‍ താരം. ഇന്ത്യന്‍ വംശജനായ കൃഷ്ണയാണ് ‘ദി വോയ്‌സ് കിഡ്‌സ് യുകെ’ എന്ന റിയാലിറ്റി ഷോയുടെ ഓഡിഷനില്‍ വിധികര്‍ത്താക്കളെയും മറ്റുള്ളവരെയും ഞെട്ടിപ്പിക്കുന്ന പ്രകടനം നടത്തിയത്.

യേ ജവാനി ഹേ ദിവാനി സിനിമയിലെ ‘ബലം പിച്ച്ക്കാരി’ , കാല്‍വിന്‍ ഹാരിസും കൂട്ടരുടെയും ‘ഹൗ ഡീപ് ഈസ് യുവര്‍ ലവ്’ എന്നീ ഗാനങ്ങളുടെ മാഷപ് ഹാര്‍മോണിയത്തിന്റെ കൂട്ടോടെയാണ് കൃഷ്ണ ആലപിച്ചത്. വിദ്യാ വോക്‌സ് പാടി പ്രശസ്തമായ ഒരു മാഷപ്പാണ് ഇത്.

ബ്ലൈന്‍ഡ് ഓഡീഷനായിരുന്നതിനാല്‍ കൃഷ്ണ പാടുമ്പോള്‍ വിധികര്‍ത്താക്കള്‍ പുറംതിരിഞ്ഞ് ഇരുന്നാണ് കേട്ടത്. കൃഷ്ണയുടെ രണ്ട് ഭാഷയിലുള്ള പാട്ട് മാത്രമല്ല ഹാര്‍മോണിയം കൈകാര്യം ചെയ്യാനുള്ള കഴിവുമാണ് വിധികര്‍ത്താക്കളെ അദ്ഭുതപ്പെടുത്തിയത്. വിധികര്‍ത്തായ ഡാനി ജോണ്‍സും പിക്‌സി ലോട്ടിനും ഹാര്‍മോണിയം ഇന്നും കൈകാര്യം ചെയ്യുന്ന ഒരു ഇന്‍സ്ട്രുമെന്റ്‌സാണെന്ന് അറിവില്ലായിരുന്നു.

മൂന്ന് വിധികര്‍ത്താക്കളും ഈ പത്ത് വയസ്സുകാരന്റെ പ്രകടനത്തിന് ശേഷം വേദിയില്‍ എത്തുകയും ഹാര്‍മോണിയം വായിപ്പിക്കുകയും വീണ്ടും അതേ പാട്ട് പാടാന്‍ ആവശ്യപ്പെടുകയും ചെയ്തു. വിധികര്‍ത്താക്കളിലൊരാള്‍ കൃഷ്ണ ധരിച്ച വസ്ത്രത്തെ കുറിച്ചും ആരാഞ്ഞു. താന്‍ ധരിച്ചത് ഷെര്‍വാണിയാണെന്നും ഇതില്‍ ഒറിജിനല്‍ ഡയമണ്ട് തുന്നിയിട്ടുണ്ടെന്നും കൃഷ്ണ ചിരിച്ചു കൊണ്ട് പറഞ്ഞു.

രണ്ടാമത്തെ റൗണ്ടില്‍, ദി ചെയിന്‍സ്‌മോക്കേഴ്‌സ് ആന്‍ഡ് കോള്‍ഡ് പ്ലേയിലെ ‘സംതിങ് ജസ്റ്റ് ലൈക്ക് ദിസ്’ എന്ന ഗാനം മറ്റ് മത്സരാര്‍ത്ഥികളായ കോബിയുടെയും കോറിയുടെയും കൂടെ കൃഷ്ണ പാടി. വിധികര്‍ത്താക്കളും സ്റ്റുഡിയോയിലെ കാണികളും മൂന്ന് പേരുടെയും പാട്ട് കഴിഞ്ഞ് എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചു.

CLICK TO FOLLOW UKMALAYALEE.COM