യു.എ.പി.എ. കേസ്‌ : താഹയുടെ വീട്ടില്‍ കണ്ടെത്തിയ തോക്കും വാളും തൊണ്ടിയായില്ല – UKMALAYALEE

യു.എ.പി.എ. കേസ്‌ : താഹയുടെ വീട്ടില്‍ കണ്ടെത്തിയ തോക്കും വാളും തൊണ്ടിയായില്ല

Thursday 7 November 2019 5:52 AM UTC

കോഴിക്കോട്‌ NOV 7 : മാവോയിസ്‌റ്റ്‌ ബന്ധമാരോപിക്കപ്പെട്ട്‌ അറസ്‌റ്റിലായ താഹ ഫസലിന്റെ വീട്ടില്‍ തെളിവെടുപ്പിനിടെ കാണപ്പെട്ട തോക്കും വാളും “തൊണ്ടി”യായില്ല.

യു.എ.പി.എ. കേസില്‍ ശക്‌തമായ തെളിവാകുമായിരുന്ന ഈ ആയുധങ്ങള്‍ പോലീസ്‌ കസ്‌റ്റഡിയിലെടുക്കാത്തതിനെക്കുറിച്ച്‌ ഉന്നതതല അന്വേഷണമാരംഭിച്ചു.

കഴിഞ്ഞ ഒന്നാംതീയതിയാണു സി.പി.എം. പ്രവര്‍ത്തകരും വിദ്യാര്‍ഥികളുമായ അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും പന്തീരാങ്കാവ്‌ പോലീസ്‌ യു.എ.പി.എ. ചുമത്തി അറസ്‌റ്റ്‌ ചെയ്‌തത്‌.

തെളിവെടുപ്പിനിടെയാണു താഹയുടെ വീട്ടില്‍ പിസ്‌റ്റളും വാളും പോലീസ്‌ കണ്ടെത്തിയത്‌. സാക്ഷികളും ഇക്കാര്യം ശരിവയ്‌ക്കുന്നു.

ലഘുലേഖകളും പുസ്‌തകങ്ങളും പിടിച്ചെടുത്ത പോലീസ്‌ പക്ഷേ, ആയുധങ്ങള്‍ കണ്ടില്ലെന്നു നടിച്ചു.

പോലീസില്‍ത്തന്നെ മാവോയിസ്‌റ്റ്‌ സെല്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന സ്‌പെഷല്‍ ബ്രാഞ്ച്‌ കണ്ടെത്തല്‍ ശരിവയ്‌ക്കുന്ന തരത്തിലാണ്‌ അന്വേഷണം പുരോഗമിക്കുന്നത്‌.

CLICK TO FOLLOW UKMALAYALEE.COM