KOCHI Oct 17: വെയിൽ സിനിമയുടെ നിർമാതാവിൽ നിന്നും തനിക്ക് വധഭീഷണിയുള്ളതായി യുവ താരം ഷെയിൻ നിഗം. ഇൻസ്റ്റാഗ്രാം ലൈവിലാണ് തന്റെ ആരാധകരോടായി ഷെയിൻ ഇത് വെളിപ്പെടുത്തിയത്.
എനിക്ക് നിങ്ങളെയുള്ളു അതുകൊണ്ടാണ് നിങ്ങളോട് ഇത് ഷെയര്‍ ചെയ്യുന്നത് എന്നു പറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്.
വെയിൽ സിനിമയുടെ ആദ്യ ഷെഡ്യൂൾ കഴിഞ്ഞതിനു ശേഷം താൻ കുർബാനി സിനിമക്കായി മാങ്കുളത്തു പോയെന്നും, മാങ്കുളത്തെ ഷൂട്ട് കഴിഞ്ഞു അടുത്ത ഗെറ്റ്അപ്പിനു വേണ്ടി മുടി വെട്ടിയതായും, പുറകുഭാഗത്തെ മുടി അല്പം കുറഞ്ഞു പോയതിന് ഗുഡ് വിൽ എന്റർടൈൻമെന്റിന്റെ ബാനറില്‍ ചെയ്യുന്ന വെയിൽ എന്ന സിനിമയുടെ പ്രൊഡ്യൂസർ ജോബി ജോർജ് തനിക്കെതിരേ വധഭീഷണി മുഴക്കിയതെന്നും ഷെയിൻ പറഞ്ഞു.
ആരെയും ബുദ്ധിമുട്ടിക്കാതെ സമാധാനപരമായി മാത്രം ജീവിക്കാൻ ശ്രമിക്കുന്ന ആളാണ് താനെന്നും അബിയുടെ മകനായി വന്നതുകൊണ്ടു മാത്രമാണ് ഞാന്‍ ഇത് അനുഭവിക്കേണ്ടി വരുന്നതെന്നും സത്യമായിട്ടും ഞാന്‍ മടുത്തുവെന്നും ഷെയിന്‍ പറയുന്നു. ഇനിയെന്താണ് സംഭവിക്കുക എന്നറിയില്ലെന്നും ഷെയിൻ പറയുന്നു.
അടുത്തിടെ അന്തരിച്ച ചലച്ചിത്ര താരം അബിയുടെ മകനാണ് ഷെയിന്‍. നവംബര്‍ 15ന് ശേഷമാണ് വെയിലിന്റെ അടുത്ത ഷെഡ്യൂള്‍.
അപ്പോഴത്തേക്കും പരിഹരിക്കാവുന്നതേയുള്ളു ഈ പ്രശ്നം. സംഭവത്തില്‍, താരസംഘടനയായ അമ്മയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.
ഇതില്‍ അമ്മ പ്രൊഡ്യൂസേര്‍സ് അസോസിയേഷനുമായി ബന്ധപ്പെട്ടു എന്നാണ് അറിയുന്നത്. ഇതിനെതിരെ പൊലീസിനെ സമീപിച്ച് നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് ഷെയിന്റെ തീരുമാനം.
CLICK TO FOLLOW UKMALAYALEE.COM