മോഹന്‍ലാല്‍ ബ്ലാസ്‌റ്റേഴ്‌സ് കുടുംബത്തിലേക്ക് – UKMALAYALEE

മോഹന്‍ലാല്‍ ബ്ലാസ്‌റ്റേഴ്‌സ് കുടുംബത്തിലേക്ക്

Thursday 27 September 2018 2:26 AM UTC

കൊച്ചി Sept 27: ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ടീം വിട്ടതില്‍ നിരാശരായി ഇരിക്കുന്ന ആരാധകര്‍ക്ക് ആശ്വാസം പകര്‍ന്ന് കേരളാ ബ്ലാസ്‌റ്റേഴ്‌സ.്

ഇത്തവണ ടീമിന്റെ ബ്രാന്‍ഡ് അംബാസിഡറായി സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ് എത്തിച്ചാണ് മാനേജ്‌മെന്റ് ആരാധകര്‍ക്കു സന്തോഷവാര്‍ത്ത നല്‍കുന്നത്.

ഐ.എസ്.എല്‍ അഞ്ചാം സീസണിനു മുന്നോടിയായി കൊച്ചി ബോള്‍ഗാട്ടിയിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ നടന്ന പുതിയ ജഴ്‌സിയുടെ അവതരണ ചടങ്ങിലാണ് മോഹന്‍ലാലിനെ അംബാസിഡറായി പ്രഖ്യാപിച്ചത്.

ചെറുപ്പം മുതല്‍ക്കു തന്നെ ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന മോഹന്‍ലാലിന് കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തേഷമുണ്ടെന്ന് താരം പറഞ്ഞു.

ഫുട്‌ബോളിന്റ ചടുലതയും മാസ്മരികതയും വ്യത്യസ്ത പശ്ചാത്തലങ്ങളിലുള്ളവരെ ഒന്നിച്ചു നിര്‍ത്തുന്നുവെന്നും, ജീവിതത്തിലെ ഏറ്റവും സന്തോഷകരവും അഭിമാനവും തോന്നുന്ന നിമിഷമാണിതെന്നും താരം കൂട്ടിചേര്‍ത്തു.

യുവജനതയെ ഫുട്‌ബോളിലൂടെ വിജയപാതയിലെത്തിക്കാന്‍ സാധിക്കുമെന്ന് താന്‍ വിശ്വാസിക്കുന്നു, തന്റെ പങ്കാളിത്തത്തോടെ കേരളാ ബ്ലാസ്‌റ്റേഴ്‌സുമായി ചേര്‍ന്ന് ഇക്കാര്യത്തില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ലാല്‍ വ്യക്തമാക്കി.

ചടങ്ങില്‍ അവതരിപ്പിച്ച പുതിയ ജഴ്‌സിയും ആരാധരുടെ ശ്രദ്ധനേടി കഴിഞ്ഞ സീസണിലെ ജഴ്‌സിയുടെ തനിമ നിലനിര്‍ത്തികൊണ്ടാണ് പുതിയ ജഴ്‌സി പുറത്തിറക്കിയിരിക്കുന്നത്.

CLICK TO FOLLOW UKMALAYALEE.COM