മോഹന്‍ലാല്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി – UKMALAYALEE

മോഹന്‍ലാല്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Tuesday 4 September 2018 2:58 AM UTC

ന്യൂഡല്‍ഹി Sept 4: നടന്‍ മോഹന്‍ലാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തി. മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ പരിപാടിയിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിക്കുന്നതിനായിരുന്നു കൂടിക്കാഴ്ച.

 

ഇരുവരുടേയും കൂടിക്കാഴ്ചയില്‍ കേരളത്തിലെ പ്രളയക്കെടുതിയും ചര്‍ച്ചയായി. കേരളത്തെ സഹായിക്കാന്‍ ആവുന്നതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞതായി കൂടിക്കാഴ്ചയ്ക്ക് ശേഷം മോഹന്‍ലാല്‍ പറഞ്ഞു.

 

പ്രധാനമന്ത്രി കേരളത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തു. ഗ്ലോബല്‍ മലയാളി റൗണ്ട് ടേബിള്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ അദ്ദേഹം സമ്മതം അറിയിക്കുകയും ചെയ്തു.

 

പാവപ്പെട്ടവര്‍ക്കായി ക്യാന്‍സര്‍ കെയര്‍ സെന്റര്‍ തുടങ്ങാനുള്ള തങ്ങളുടെ തീരുമാനത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചുവെന്നും മോഹന്‍ലാല്‍ ട്വീറ്റ് ചെയ്തു. കൂടിക്കാഴ്ച 15 മിനിറ്റിലേറെ നീണ്ടുനിന്നു.

 

Mohanlal tweeted: “He has assured all support and offered to participate in the Global Malayalee Round table that can formulate futuristic solutions for a New Kerala.

 

Hon. PMO India has also appreciated our vision to set up a Cancer Care Centre to cater to the needs of the under-privileged”.

CLICK TO FOLLOW UKMALAYALEE.COM