മോഹന്‍ലാല്‍ ഇനി സംവിധായകന്‍ ; ഒരുക്കുന്നത് ബിഗ് ബഡ്ജറ്റ് ത്രീഡി ചിത്രം  – UKMALAYALEE

മോഹന്‍ലാല്‍ ഇനി സംവിധായകന്‍ ; ഒരുക്കുന്നത് ബിഗ് ബഡ്ജറ്റ് ത്രീഡി ചിത്രം 

Monday 22 April 2019 2:26 AM UTC

തിരുവനന്തപുരം April 22: മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ സംവിധാന വഴിയിലാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ വന്‍ വിജയം നേടി മുന്നേറുമ്പോള്‍ തന്നെ ചിത്രത്തിലെ നായകന്‍ സംവിധായ കുപ്പായമണിയുന്നതിന്റെ വെളിപ്പെടുത്തലും പുറത്തുവരുന്നു.

നാലുപതിറ്റാണ്ടുകള്‍ നീണ്ട അഭിനയയാത്രക്കൊടുവില്‍ സിനിമ സംവിധാനം ചെയ്യാനൊരുങ്ങുകയാണ് മോഹന്‍ ലാല്‍. പോര്‍ച്ചുഗീസ് പശ്ചാത്തലമാക്കി ബറോസ് എന്ന ചിത്രത്തില്‍ താരം തന്നെ നായകനാകുമെന്നാണ് വിവരം.

നവോദയയുമായി ചേര്‍ന്നാണ് മലയാളത്തിന്റെ സൂപ്പര്‍താരം ബറോസ് ഒരുക്കുന്നത്. ബ്ലോഗിലൂടെയാണ് സിനിമ സംവിധാനം ചെയ്യുന്ന വിവരം താരം അറിയിച്ചത്. വലിയവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന ഒരു 3ഡി സിനിമയാണെന്ന് തന്റെ ലക്ഷ്യമെന്ന് മോഹന്‍ലാല്‍ പറയുന്നു.

വാസ്‌കോഡാഗാമയുടെ നിധി സൂക്ഷിക്കുന്ന ബറോസ്സിന്റെ കഥയാണിത്. നൂറിലധികം വര്‍ഷങ്ങളായി നിധിക്ക് കവലിരിക്കുന്ന അയാളുടെ അടുത്തേക്ക് ഒരു കുട്ടി വരുന്നു. അവര്‍ തമ്മിലുള്ള ബന്ധവും അതിന്റെ രസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

‘എനിക്ക് ലോക സിനിമ ചെയ്യാനാണിഷ്ടം’ എന്ന ജിജോയുടെ സ്വപ്നത്തിന്റെ തുടക്കമാണ് ഈ സിനിമ. ബറോസ്സായി വേഷമിടുന്നതും ഞാന്‍ തന്നെ- മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു

‘ഈ തീരുമാനം മുന്‍കൂട്ടിയെടുത്തതല്ല. ഒരു 3 ഡി സ്റ്റേജ് ഷോ എന്ന ആശയവുമായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ സിനിമയുടെ സംവിധായകന്‍ ജിജോയെ പോയി കണ്ടു. അന്ന് അത്തരത്തിലുള്ള ഒരു പ്രൊജക്ടിന് ഭീമമായ തുക ചെലവാകും എന്ന് മനസ്സിലായതിനാല്‍ അത് ഉപേക്ഷിക്കുകയായിരുന്നു.

എന്നാല്‍ ജിജോയുമായുള്ള സംസാരത്തില്‍ അദ്ദേഹം പങ്കുവെച്ച ഒരു ഇംഗ്ലീഷ് കഥ തന്നെ ആകര്‍ഷിച്ചു’. മോഹല്‍ലാല്‍ ബ്ലോഗില്‍ കുറിച്ചു.

മോഹന്‍ലാലിന്റെ ചിത്രത്തിന്റെ പൂര്‍ണരൂപം

ബറോസ്സ്

സ്വപ്നത്തിലെ നിധികുംഭത്തില്‍ നിന്ന് ഒരാള്‍

ജിവിതത്തിലെ ഒരോ വളവുതിരിവുകള്‍ക്കും അതിന്റേതായ അര്‍ത്ഥമുണ്ട് എന്ന സത്യത്തില്‍ എല്ലാകാലത്തും ഞാന്‍ അടിയുറച്ച് വിശ്വാസിച്ചിരുന്നു. എന്റെ ജീവിതാനുഭവങ്ങള്‍ തന്നെയാണ് ഇ സത്യത്തെ വിശ്വസിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്.

ഒരു സിനിമാ നടനാവാന്‍ ഒട്ടും മോഹിച്ചിട്ടില്ലാത്ത, ഒരാളുടെയടുത്ത് പോലും ഒരു ചാന്‍സ് ചോദിച്ചിട്ടില്ലാത്ത ഞാന്‍ കഴിഞ്ഞ നാല്‍പ്പതിലധികം വര്‍ഷങ്ങളായി ഒരു അഭിനേതാവായി ജീവിക്കുന്നു. അഭിനേതാവായി അറിയപ്പെടുന്നു. അതിന്റെ പേരില്‍ പുരസ്‌കൃതനാവുന്നു. ആലോചിക്കുന്തോറും എന്നെ അത്ഭുതപ്പെടുത്തുന്ന കാര്യമാണിത്.

ആ അത്ഭുതത്തോടെ, ആകാംക്ഷയോടെയാണ് ഞാന്‍ ഇപ്പോള്‍ ജീവിതത്തിന്റ ഓരോ വളവു തിരിവുകളേയും നേരിടുന്നത്. വളവിനപ്പുറം എന്താണ് എന്നെ കാത്ത് നില്‍ക്കുന്നത് എന്ന നിഗൂഢത എപ്പോഴും എന്നിലെ കലാകാരനെ ത്രസിപ്പിക്കുന്നു. തുടര്‍ന്ന് ജീവിക്കാന്‍ പ്രേരിപ്പിക്കുന്നു.

നാല് പതിറ്റാണ്ടിലധികം നീണ്ട അഭിനയ യാത്രയില്‍ ഇതാ ഒരു ഷാര്‍പ്പ് ടേണിനപ്പുറം ജീവിതം അത്ഭുതകരമായ ഒരു സാധ്യത എന്റെ മുന്നില്‍ വച്ചിരിക്കുന്നു. അതെ. ഞാന്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നു.

പ്രിയപ്പെട്ടവരേ, ഇത്രയും കാലം ക്യാമറക്ക് മുന്നില്‍ നിന്ന് പകര്‍ന്നാടിയ ഞആന്‍ ക്യാമറക്ക് പിറകിലേക്ക് നീങ്ങുന്നു. വ്യൂ ഫൈന്‍ഡറിലൂടെ കണ്ണിറുക്കി നോക്കാന്‍ പോകുന്നു. ‘ബറോസ്സ്’ എന്നാണ് ഞാന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പേര്. ഇത് ഒരു 3D സിനിമയാണ്. കുട്ടികള്‍ക്കും വലിയവര്‍ക്കും ഒരു പേരെ ഈ സിനിമ ആസ്വദിക്കാം.

കഥയുടെ മാന്ത്രികപ്പരവതാനിയേറി യാത്ര ചെയ്യാം. അത്ഭുത ദൃശ്യങ്ങള്‍ നുകരാം… അറബിക്കഥകള്‍ വിസ്മയങ്ങളഅ വിരിച്ചിട്ട നിങ്ങളുടെ മനസ്സുകളില്‍ പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍ ബറോസ്സിന്റെ തീര്‍ത്തും വ്യത്യാസ്തമായ ഒരു ലോകം തീര്‍ക്കണം എന്നാണ് എന്റെ സ്വപ്നം…

CLICK TO FOLLOW UKMALAYALEE.COM