മോഹന്‍ലാലും പൃഥ്വിരാജും കുടുംബസമേതം നില്‍ക്കുന്ന ഫോട്ടോയ്ക്ക് ലൈറ്റ് പിടിച്ച് ടൊവിനോ – UKMALAYALEE
foto

മോഹന്‍ലാലും പൃഥ്വിരാജും കുടുംബസമേതം നില്‍ക്കുന്ന ഫോട്ടോയ്ക്ക് ലൈറ്റ് പിടിച്ച് ടൊവിനോ

Saturday 30 March 2019 3:08 AM UTC

KOCHI March 30: മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ ആവേശത്തിലാണ് ആരാധകരെല്ലാം. ചിത്രത്തിലെ താരങ്ങളെല്ലാം ഒരൊറ്റ ഫ്രെയിമില്‍ വന്നാല്‍ എങ്ങിനെ ഇരിക്കും. അത്തരത്തിലുള്ള ചിത്രങ്ങളാണ് യുവതാരം ടൊവിനോ തോമസ് പങ്കുവച്ചിരിക്കുന്നത്.

ലൂസിഫറിന്റെ വിജയാഘോഷപാര്‍ട്ടിയില്‍ നിന്നുള്ള ചിത്രമാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വൈറലാകുന്നത്.

എനിക്ക് അഭിനയിക്കാന്‍ മാത്രമല്ലെടാ, ലൈറ്റിങ്ങിലുമുണ്ടെടാ പിടി, എന്ന കമന്റോടെയാണ് ടൊവിനോ പങ്കുവച്ചിരിക്കുന്നത്.

ലൂസിഫര്‍ തീമില്‍ പ്രത്യേകം നിര്‍മ്മിച്ച കേക്ക് മുറിച്ചായിരുന്നു ആഘോഷം.

പൃഥ്വിരാജ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ചിത്രത്തില്‍ ലൂസിഫറിന്റെ വിജയം ആഘോഷിക്കണമെന്ന് ഏട്ടന്‍ ആഗ്രഹിച്ചപ്പോള്‍ ഭാര്യ കൊണ്ടുവന്ന സര്‍പ്രൈസ് എന്നും പറഞ്ഞുകൊണ്ടാണ് കേക്കിന്റെ ചിത്രം പൃഥ്വിരാജ് പങ്കുവച്ചിരിക്കുന്നത്.

CLICK TO FOLLOW UKMALAYALEE.COM