മോഡി പിണറായി കൂടിക്കാഴ്ച ചൊവ്വാഴ്ച – UKMALAYALEE
foto

മോഡി പിണറായി കൂടിക്കാഴ്ച ചൊവ്വാഴ്ച

Monday 24 September 2018 7:00 AM UTC

തിരുവനന്തപുരം Sept 24: നവകേരളത്തിനായി കൂടുതല്‍ സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കാണും.

കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനു കൂടുതല്‍ സഹായങ്ങള്‍ ഇനിയും ആവശ്യമുള്ളതിനാലാണ് കേരളാ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണുന്നത്.

ഈ വരുന്ന 25ന് വൈകുന്നേരം അഞ്ചരയ്ക്കാണു കൂടിക്കാഴ്ചയ്ക്കു സമയം അനുവദിച്ചിട്ടുള്ളത്.

പ്രളയ ദുരന്തത്തില്‍ കേന്ദ്ര മാനദണ്ഡ പ്രകാരം സംസ്ഥാനത്തിനുണ്ടായ നഷ്ടമായ 4,796.35 കോടി രൂപയുടെ നഷ്ടമടങ്ങിയ നിവേദനം സംസ്ഥാനം സമര്‍പ്പിച്ചിരുന്നു. ഇ-മെയില്‍ വഴിയാാണു സമര്‍പ്പിച്ചത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര സ്‌പെഷ്യല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം സംസ്ഥാനത്തു സന്ദര്‍ശനം നടത്തുകയാണ്.

സംഘം തിങ്കളാഴ്ച മുഖ്യമന്ത്രിയെയും റവന്യുമന്ത്രിയെയും കണ്ടു ചര്‍ച്ച നടത്തുന്നുണ്ട്.

ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെയും ഡല്‍ഹിയിലെത്തുന്ന പിണറായി വിജയന്‍ സന്ദര്‍ശിക്കുന്നുണ്ട്.

CLICK TO FOLLOW UKMALAYALEE.COM