‘മോഡി അനുകൂല നിലപാട് അടഞ്ഞ അധ്യായം, മുല്ലപ്പള്ളിയുടെ പ്രസ്തവനകള്‍ വേദനിപ്പിച്ചു’: ശശി തരൂര്‍ – UKMALAYALEE

‘മോഡി അനുകൂല നിലപാട് അടഞ്ഞ അധ്യായം, മുല്ലപ്പള്ളിയുടെ പ്രസ്തവനകള്‍ വേദനിപ്പിച്ചു’: ശശി തരൂര്‍

Friday 30 August 2019 5:12 AM UTC

തിരുവനന്തപുരം Aug 30: മോഡി അനുകൂല നിലപാട് അടഞ്ഞ അധ്യായമെന്ന് ശശി തരൂര്‍ എം.പി. തന്റെ പ്രസ്താവന വന്നതിനു പിന്നാലെയുള്ള മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനകള്‍ വേദനിപ്പിച്ചെന്നും വിശദീകരണം സ്വീകരിച്ച സാഹചര്യത്തില്‍ ഇനി ചര്‍ച്ചയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ദേശീയ അടിസ്ഥാനത്തിലുള്ള ചര്‍ച്ചയുടെ ഭാഗമായാണ് താന്‍ മോഡിക്ക് അനുകൂല പ്രസ്താവന നടത്തിയത്. വര്‍ഷങ്ങളോളം പാര്‍ലമെന്റില്‍ അടുത്തടുത്ത സീറ്റുകളിലിരുന്നവരായിട്ടും താന്‍ പറഞ്ഞത് മുല്ലപ്പള്ളിക്ക് മനസിലാകാത്തതില്‍ വിഷമമുണ്ടായി.

പ്രസ്താവനയ്ക്ക് പിന്നാലെയുണ്ടായ മുല്ലപ്പള്ളിയുടെ വിമര്‍ശനങ്ങള്‍ വേദനിപ്പിച്ചതുകൊണ്ടാണ് കടുത്ത ഭാഷയില്‍ വിശദീകരണം നല്‍കിയത്’ ശശി തരൂര്‍.

നരേന്ദ്രമോഡിയുടെ വലിയ വിമര്‍ശകനായ താന്‍ മോഡിയെ സ്തുതിച്ചെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ നോട്ടീസിനെ പരാമര്‍ശം ആശ്ചര്യപ്പെടുത്തിയെന്നാണ് തരൂര്‍ കെ.പി.സി.സിയ്ക്കുള്ള വിശദീകരണത്തില്‍ പറഞ്ഞത്. താന്‍ മോഡിയെ സ്തുതിച്ചിട്ടില്ല.

ലോക്‌സഭയിലെ പ്രസംഗങ്ങളിലും പുസ്തകങ്ങളിലൂടെയും മോഡിയെ തന്നെ പോലെ വിമര്‍ശിച്ച ഒരു നേതാവും കേരളത്തിലില്ല.

തന്റെ ഏതെങ്കിലും ഒരു പരാമര്‍ശം മോഡി സ്തുതിയെന്ന കാണിച്ച് തന്നാന്‍ നന്നാകുമെന്നും കെ.പി.സി.സി പ്രസിഡന്റിനു നല്‍കിയ വിശദീകരണക്കത്തില്‍ തരൂര്‍ പറഞ്ഞിരുന്നു.

CLICK TO FOLLOW UKMALAYALEE.COM