മോഡി വിളിച്ചു, കുമ്മനം ഡല്‍ഹിക്ക്‌ – UKMALAYALEE

മോഡി വിളിച്ചു, കുമ്മനം ഡല്‍ഹിക്ക്‌

Thursday 30 May 2019 7:49 AM UTC

തിരുവനന്തപുരം May 30: സംസ്‌ഥാനത്തു സംഘപരിവാറിന്റെ സൗമ്യമുഖമായ കുമ്മനം രാജശേഖരനെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഡല്‍ഹിക്കു വിളിച്ചു. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്‌ഞ ഇന്നു നടക്കാനിരിക്കെയാണു പ്രധാനമന്ത്രിയുടെ ക്ഷണം.

അദ്ദേഹം ഇന്നു രാവിലെ തിരുവനന്തപുരത്തുനിന്നു ഡല്‍ഹിക്കു തിരിക്കും. പരിസ്‌ഥിതി മന്ത്രാലയത്തിന്റെ ചുമതലയില്‍ നിയോഗിക്കുമെന്നാണു സൂചന. വി. മുരളീധരന്‍ എം.പി, കെ.സുരേന്ദ്രന്‍ എന്നിവരും ഇന്നു ഡല്‍ഹിക്കു പുറപ്പെടും.

ഗവര്‍ണര്‍ പദവി രാജിവച്ച്‌ കുമ്മനത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തു നിയോഗിച്ചു.

ശബരിമല അനുകൂല വികാരത്തില്‍ വിജയം പ്രതീക്ഷിച്ചിരുന്നെങ്കിലും രണ്ടാം സ്‌ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ.

CLICK TO FOLLOW UKMALAYALEE.COM