മെയ്ഡ്സ്റ്റോണിൽ എംഎംഎ മലയാളി ക്രിക്കറ്റ് മാമാങ്കം ജൂലൈ 2 ന്
Monday 6 June 2022 7:16 AM UTC

മെയ്ഡ്സ്റ്റോൺ June 6: കെന്റിലെ പ്രമുഖ മലയാളി സംഘടനയായ മെയ്ഡ്സ്റ്റോൺ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ രണ്ടാമത് ഓൾ യുകെ ക്രിക്കറ്റ് ടൂർണ്ണമെന്റ് ഒരുങ്ങുന്നു. യുകെയിലെ പ്രമുഖ ക്രിക്കറ്റ് ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഓൾ യുകെ റ്റി20 ക്രിക്കറ്റ് ടൂര്ണമെന്റിനാണ് ജൂലൈ 2 ശനിയാഴ്ച മെയ്ഡ്സ്റ്റോൺ ആതിഥ്യമരുളുന്നത്.
ബഹുജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ കഴിഞ്ഞ വർഷത്തെ ടൂർണമെന്റിന്റെ വിജയത്തത്തെത്തുടർന്ന് കൂടുതൽ മികച്ച രീതിയിൽ ടൂർണ്ണമെന്റ് സംഘടിപ്പിക്കാനാണ് എംഎംഎ കമ്മറ്റി ലക്ഷ്യമിടുന്നത്.
മെയ്ഡ്സ്റ്റോൺ ഓക് വുഡ് പാർക്ക് ഗ്രൗണ്ടിലും സെന്റ് അഗസ്റ്റിൻസ് ഗ്രൗണ്ടിലുമായി രാവിലെ 8 മണി മുതൽ ആരംഭിക്കുന്ന മത്സരക്കളിയിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 8 ടീമുകൾ പങ്കെടുക്കും.
ഗ്രൂപ്പ് സ്റ്റേജിൽ നിന്നും വിജയിച്ചുവരുന്ന നാലു ടീമുകൾ സെമിഫൈനലിൽ പ്രവേശിക്കും.
വിജയിലകൾക്ക് അത്യാകർഷകങ്ങളായ ക്യാഷ് അവാർഡുകളും ട്രോഫികളും സമ്മാനിക്കും. വിജയികളെ കാത്തിരിക്കുന്നത് 750 പൗണ്ടിന്റെ ക്യാഷ് അവാർഡും എംഎംഎ നൽകുന്ന എവർ റോളിംഗ് ട്രോഫിയും ആണ്.
രണ്ടാം സ്ഥാനത്തെത്തുന്നവർക്ക് 450 പൗണ്ടും എംഎംഎ എവർ റോളിംഗ് ട്രോഫിയും മൂന്നാം സ്ഥാനത്തെത്തുന്നവർക്ക് 200 പൗണ്ടും എംഎംഎ എവർ റോളിംഗ് ട്രോഫിയും ലഭിക്കും.
ബെസ്ററ് ബാറ്റ്സ്മാൻ, ബെസ്ററ് ബൗളർ, മാൻ ഓഫ് ദി മാച്ച് എന്നിവർക്ക് പ്രത്യേക ക്യാഷ് അവാർഡുകളും ട്രോഫിയും ലഭിക്കും.
കാണികൾക്ക് മത്സരം വീക്ഷിക്കുവാൻ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളതായി എംഎംഎ കമ്മറ്റി അറിയിച്ചു. കൂടാതെ മത്സരത്തോടനുബന്ധിച്ച് മിതമായ നിരക്കിൽ ഫുഡ് സ്റ്റാളുകളും ലഘു ഭക്ഷണ ശാലകളും ക്രമീകരിച്ചിട്ടുണ്ട്. കാറുകൾ പാർക്ക് ചെയ്യുവാൻ പ്രത്യക പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുള്ളതായി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: 07715602294 (പ്രവീൺ) 07824775436 (ശ്രീജിത്ത്), 07735883716 (അജിത്).
മത്സരം നടക്കുന്ന ഗ്രൗണ്ടിന്റെ അഡ്രസ്: OAKWOOD PARK GROUND, (NEAR OAKWOOD PARK GRAMMAR SCHOOL), MAIDSTONE, KENT, ME16 8AH
Praveen RS Secretary MMA 07715602294
CLICK TO FOLLOW UKMALAYALEE.COM