മൂന്നു ദിവസം കൂടി കനത്ത മഴ: അടുത്ത 48 മണിക്കൂറില്‍ അതിശക്തമായ കാറ്റിനും സാധ്യത – UKMALAYALEE

മൂന്നു ദിവസം കൂടി കനത്ത മഴ: അടുത്ത 48 മണിക്കൂറില്‍ അതിശക്തമായ കാറ്റിനും സാധ്യത

Friday 17 August 2018 12:34 AM UTC

തിരുവനന്തപുരം Aug 17: മൂന്നു ദിവസം കൂടി സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തീരദേശ മേഖലയില്‍ അടുത്ത 48 മണിക്കൂറില്‍ കനത്ത കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കേരളത്തില്‍ ആര്‍ത്തലച്ചു പെയ്തതിനു ശേഷം നിലവില്‍ ന്യൂനമര്‍ദ്ദം ചത്തീസ്ഗഡ് മേഖലയിലേക്കു നീങ്ങിയിട്ടുണ്ട്.

അതിനാല്‍ കേരളത്തിലെ മഴയുടെ ശക്തി വരും ദിവസങ്ങളില്‍ കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കണക്കാക്കുന്നത്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് കേരളത്തില്‍ ഇപ്പോള്‍ പെയ്യുന്ന കനത്ത മഴയ്ക്കു കാരണം.

CLICK TO FOLLOW UKMALAYALEE.COM