മൂന്നുമാസം മുന്‍പ് എത്തി; ഇപ്പോള്‍ ‘അനുപമ’ സേവന മികവിന് ഇംഗ്ലണ്ടിന്റെ സല്യൂട്ട് – UKMALAYALEE

മൂന്നുമാസം മുന്‍പ് എത്തി; ഇപ്പോള്‍ ‘അനുപമ’ സേവന മികവിന് ഇംഗ്ലണ്ടിന്റെ സല്യൂട്ട്

Monday 18 May 2020 4:16 AM UTC

May 18, 2020: ഇംഗ്ലണ്ടില്‍ കോവിഡിനെതിരായ മുന്നണിപ്പോരാളികളില്‍ ഒ രാളായി ഒരു മലയാളിയെയും തിരഞ്ഞെടുത്തിരിക്കുകയാണ്. മല്ലപ്പള്ളി സ്വദേശിനി അനുപമയെയാണ് ടെല്‍ഫോ ര്‍ഡിലെ പ്രിന്‍സസ് റോയല്‍ എന്‍.എച്ച്.എസ്. ആശുപത്രിയിലെ സേവനത്തെ അഭിനന്ദിച്ച് തിരഞ്ഞെടുത്തത്.

ഇംഗ്ലണ്ടിലെ മാധ്യമങ്ങളില്‍ മറ്റ് ആരോഗ്യ പ്രവര്‍ത്തകരോടൊപ്പം അനുപമയുടെയും ചിത്രവും ഉള്‍പ്പെടുത്തി വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.

ജനുവരി 31-നാണ് അനുപമ ഇംഗ്ലണ്ടിലെ മാഞ്ചെസ്റ്ററില്‍ നഴ്സായി ജോലിയില്‍ പ്രവേശിക്കാന്‍ പോയത്. അടൂര്‍ ജനറല്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സായിരുന്നു അനുപമ.

ഇംഗ്ലണ്ടില്‍ ദേശീയ ഹെല്‍ത്ത് സര്‍വീസില്‍ ജോലിയില്‍ പ്രവേശിക്കും മുന്‍പ് അവിടെ നടത്തുന്ന പരീക്ഷ ജയിക്കണം. അതിനായി തയ്യാറെടുപ്പിലായിരുന്നു.

കോവിഡ് വൈറസിന്റെ വ്യാപനം കാരണം പരീക്ഷ മാറ്റിവെച്ചു. രോഗവ്യാപനം വര്‍ധിക്കുകയും മരണം കൂടുകയും ചെയ്തതോടെ നഴ്സുമാരുടെ കുറവ് മൂലം പരിശീലനത്തിലുള്ള നഴ്സുമാരോട് സേവനത്തിനു തയ്യാറാണോയെന്ന് അന്വേഷിച്ചു.

അനുപമയടക്കമുള്ളവര്‍ അങ്ങനെ താത്കാലിക പാസുമായി ജോലിയില്‍ പ്രവേശിച്ചു.

കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രിയിലെ സേവനപരിചയവും ഒഡിഷയിലെ ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്റിന്റെ ഭാഗമായ ആശുപത്രിയിലെ സേവനപരിചയവുമായാണ് അനുപമ ജോലിയില്‍ പ്രവേശിച്ചത്.

ടെല്‍ഫോര്‍ഡിലെ പ്രിന്‍സസ് റോയല്‍ എന്‍.എച്ച്.എസ്. കോവിഡിനെതിരായ ഇംഗ്ലണ്ടിന്റെ പോരാട്ടത്തില്‍ പങ്കാളിയാകാനായതില്‍ സന്തോഷമുണ്ട്.

തന്റെ നാടായ ഇന്ത്യയിലും കോവിഡ് ഭീതിയുണ്ട്. അതില്‍ ആശങ്കയുണ്ടെന്നുമാണ് അനുപമ ഇംഗ്ലണ്ടിലെ മാധ്യമത്തോടു പ്രതികരിച്ചത്.

ആദ്യഘട്ടത്തില്‍ സുരക്ഷാ സംവിധാനങ്ങളൊക്കെ കുറവായിരുന്നു. ഇപ്പോള്‍ അതെല്ലാം പരിഹരിച്ചെന്ന് അനുപമ അറിയിച്ചതായി നീണ്ടകര സര്‍ക്കാര്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സായ ഭര്‍ത്താവ് ഗോപകുമാര്‍ പറഞ്ഞു.

CLICK TO FOLLOW UKMALAYALEE.COM