മൂന്നാറില്‍നിന്നു മുങ്ങാന്‍ ശ്രമിച്ച ബ്രിട്ടീഷുകാര്‍ക്കു കോവിഡ്‌ – UKMALAYALEE

മൂന്നാറില്‍നിന്നു മുങ്ങാന്‍ ശ്രമിച്ച ബ്രിട്ടീഷുകാര്‍ക്കു കോവിഡ്‌

Saturday 21 March 2020 2:53 AM UTC

കൊച്ചി March 21: മൂന്നാറില്‍നിന്നു നെടുമ്പാശേരി വഴി രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെ കസ്‌റ്റഡിയിലായ ബ്രിട്ടീഷുകാരുടെ സംഘത്തിലെ അഞ്ചുപേര്‍ക്കാണു കൊച്ചിയില്‍ കോവിഡ്‌-19 സ്‌ഥിരീകരിച്ചത്‌. സംഘം നിരീക്ഷണത്തിലായിരുന്നു.

സംഘത്തിലെ ഒരാള്‍ക്കു നേരത്തേ രോഗം സ്‌ഥിരീകരിച്ചിരുന്നു. കളമശേരി മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലുള്ള ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്‌തികരമല്ലെന്നു മന്ത്രി വി.എസ്‌. സുനില്‍കുമാര്‍ പറഞ്ഞു.

സംഘത്തിലെ 19 പേരില്‍ ഒരു വനിതയടക്കം അഞ്ചുപേര്‍ക്കാണു രോഗം സ്‌ഥിരീകരിച്ചത്‌. ഇവരെല്ലാം 60-80 വയസുള്ളവരാണ്‌. രോഗമില്ലാത്ത 14 പേരെ ബ്രിട്ടനിലേക്കു മടക്കിയയ്‌ക്കാന്‍ നടപടിയാരംഭിച്ചെന്നു മന്ത്രി വ്യക്‌തമാക്കി.

രോഗബാധിതരായ അഞ്ചുപേര്‍ക്കു പുറമേ, നേരത്തേ രോഗം സ്‌ഥീരീകരിക്കപ്പെട്ട ബ്രിട്ടീഷ്‌ പൗരന്റെ ഭാര്യയേയും ഐസൊലേഷനിലാക്കി.

മൂന്നാറിലെ ടീ കൗണ്ടി റിസോര്‍ട്ടില്‍ നിരീക്ഷണത്തില്‍ കഴിയവേ ബ്രിട്ടീഷ്‌ സംഘം സ്‌ഥലംവിടാന്‍ ശ്രമിച്ചിരുന്നു.പിന്നീട്‌, നെടുമ്പാശേരി വിമാനത്താവളത്തിലാണ്‌ ഇവരെ കണ്ടെത്തിയത്‌.

ഇവരുടെ സഞ്ചാരപഥവും ഇവരുമായി ബന്ധപ്പെട്ടവരെയും കണ്ടെത്തിയതിനാല്‍ ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.

CLICK TO FOLLOW UKMALAYALEE.COM