മുരളീധരന്‍ പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങിയത് കുഞ്ഞുങ്ങള്‍ പോലും വേണ്ടെന്നുവച്ച് – UKMALAYALEE

മുരളീധരന്‍ പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങിയത് കുഞ്ഞുങ്ങള്‍ പോലും വേണ്ടെന്നുവച്ച്

Saturday 1 June 2019 2:22 AM UTC

കോഴിക്കോട് June 1: കുഞ്ഞുങ്ങള്‍ പോലും വേണ്ടെന്നുവച്ച് പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങിയവരാണു രണ്ടാം മോഡി സര്‍ക്കാരിലെ മലയാളി സാന്നിധ്യമായ വി. മുരളീധരനും താനുമെന്നു പത്‌നി ഡോ. കെ.എസ്. ജയശ്രീ.

സ്ത്രീചേതന എന്ന സംഘടന രൂപീകരിച്ചാണു ചേളന്നൂര്‍ എസ്.എന്‍. കോളജിലെ സംസ്‌കൃതം അധ്യാപികയായ ജയശ്രീ പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നത്.

വലിയ സന്തോഷമുണ്ട്. ഡല്‍ഹിയിലേക്കു പോകുന്ന കാര്യം പിന്നീടാലോചിക്കുമെന്നും ഡോ. ജയശ്രീ പറഞ്ഞു. സംസ്ഥാനത്തെ പാര്‍ട്ടി പ്രവര്‍ത്തകരുടെ വിജയമാണു മുരളീധരന്റെ മന്ത്രിസ്ഥാനമെന്ന് എരഞ്ഞിപ്പാലത്തെ വസതിയില്‍ അവര്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

1998-ലായിരുന്നു വിവാഹം. സി.പി.എമ്മിന്റെ ശക്തികേന്ദ്രത്തിലായിരുന്നു മുരളീധരന്റെ വീട്.

ആര്‍.എസ്.എസുമായും എ.ബി.വി.പിയുമായും ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്നതിനാല്‍ ജീവനു ഭീഷണി നേരിട്ടിരുന്നു. വര്‍ഷങ്ങളോളം വീട്ടിലേക്കു പോകാന്‍ കഴിഞ്ഞിരുന്നില്ല. 1980 ഒക്‌േടാബറില്‍ ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ രാഷ്്രടീയ വിരോധത്തിന്റെ പേരില്‍ മുരളീധരനെ രണ്ടു വര്‍ഷത്തോളം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വച്ചു.

നായനാരെ ഡല്‍ഹിയില്‍ എ.ബി.വി.പി. പ്രവര്‍ത്തകര്‍ ഘെരാവോ ചെയ്തതോടെ മുരളീധരന്‍ ശ്രദ്ധേയനായി. കോടതി പിന്നീട് കുറ്റമുക്തനാക്കി. തുടര്‍ന്ന് കോഴിക്കോട്ടെ ആര്‍.എസ്.എസ്. കാര്യാലയത്തിലേക്കു താമസം മാറ്റി പൂര്‍ണസമയ പ്രവര്‍ത്തകനായി.

മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗമായ മുരളീധരന്‍ 2010 മുതല്‍ 2015 വരെ ബി.ജെ.പി. സംസ്ഥാന അധ്യക്ഷനായിരുന്നു. തലശേരി വണ്ണത്താന്‍ വീട്ടില്‍ ഗോപാലന്റെയും നമ്പള്ളി വെള്ളാംവെള്ളി ദേവകിയുടെയും മകനാണ്. എ.ബി.വി.പിയിലൂടെയാണു പൊതുരംഗത്തെത്തിയത്.

തലശേരി താലൂക്ക് സെക്രട്ടറി, കണ്ണൂര്‍ ജില്ലാ പ്രമുഖ്, സംസ്ഥാന സെക്രട്ടറി എന്നീ പദവികള്‍ നേടി.

ബ്രണ്ണന്‍ കോളജില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദമെടുത്തു. കണ്ണൂര്‍ വ്യവസായകേന്ദ്രത്തില്‍ ക്ലാര്‍ക്കായി സര്‍ക്കാര്‍ നിയമനം ലഭിച്ചു. എ.ബി.വി.പിയുടെ ഉത്തരമേഖലാ ചുമതല ലഭിച്ചതോടെ സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച് പൂര്‍ണസമയ പ്രവര്‍ത്തകനായി.

എ.ബി.വി.പി. ദേശീയ സെക്രട്ടറിയായി അഞ്ചു കൊല്ലം മുംെബെയിലായിരുന്നു. 1998ല്‍ വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് കായിക മന്ത്രാലയത്തിനു കീഴിലുള്ള നെഹ്‌റു യുവകേന്ദ്രയുടെ െവെസ് ചെയര്‍മാനും പിന്നീട് സെക്രട്ടറി റാങ്കില്‍ ഡയറക്ടര്‍ ജനറലുമായി.

13 വര്‍ഷം ആര്‍.എസ്.എസ്. പ്രചാരകനായിരുന്നു. 2004ല്‍ ബി.ജെ.പിയുടെ പരിശീലന വിഭാഗം ദേശീയ കണ്‍വീനറായി. പിന്നീടു ബി.ജെ.പി. സംസ്ഥാന െവെസ് പ്രസിഡന്റുമായി.

CLICK TO FOLLOW UKMALAYALEE.COM