മുത്തലാക്കിനെക്കുറിച്ചുള്ള ടെലിവിഷന്‍ ചര്‍ച്ചയില്‍ ഇമാം അഭിഭാഷകയെ തല്ലി ( VIDEO ) – UKMALAYALEE

മുത്തലാക്കിനെക്കുറിച്ചുള്ള ടെലിവിഷന്‍ ചര്‍ച്ചയില്‍ ഇമാം അഭിഭാഷകയെ തല്ലി ( VIDEO )

Thursday 19 July 2018 9:49 AM UTC

ന്യൂഡല്‍ഹി July 19: മുത്തലാക്കിനെക്കുറിച്ചുള്ള ടിവി ചര്‍ച്ചയില്‍ സ്ത്രീകളെ ആക്രമിച്ച് ഇമാം.

ഒരു ദേശീയ ടെലിവിഷന്‍ മുത്വലാഖിനെക്കുറിച്ച് നടത്തിയ ചര്‍ച്ചയില്‍ പങ്കെടുത്ത ഉത്തര്‍പ്രദേശ് ഷഹര്‍ ഇമാം മുഫ്തി അസാസ് അഷ്‌റദ് സുപ്രീം കോടതി അഭിഭാഷകയായ ഫറാ ഫൈസിനെയാണ് മൂന്നുവട്ടം മുഖത്തടിച്ചത്.

ഇവര്‍ തിരിച്ചും തല്ലുന്നതിന്റെ ദൃശ്യം പുറത്തുവരുന്നുണ്ട്. ഫറായ്ക്ക് പുറമെ ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റൊരു സാമൂഹ്യ പ്രവര്‍ത്തകയേയും ഇയാള്‍ മര്‍ദ്ദിച്ചു.

മുത്വലാഖ് വിഷയത്തില്‍ മുസ്ലിം മത പുരോഹിതരാണ് തടസം നില്‍ക്കുന്നതെന്ന ഫൈസിയുടെ വാദത്തെ തുടര്‍ന്ന് സ്ത്രീകളെയും പൊതുപ്രവര്‍ത്തകരായ സ്ത്രീകളെക്കുറിച്ചും മോശം അഭിപ്രായ പ്രകടനം നടത്തിയ മൗലാനയെ ഫൈസി ചോദ്യം ചെയ്തു.

തുടര്‍ന്ന് ക്ഷൂഭിതനായി എഴുന്നേറ്റ മൗലാനാ മുഫ്തി അസാസ് അഷ്‌റദ് അക്രമാസക്തനാകുകയായിരുന്നു. അസഭ്യം പറഞ്ഞ മൗലാനക്കെതിരേ അഡ്വ. ഫൈസി കൈയുയര്‍ത്തി.

തുടര്‍ന്ന് മൂന്നുവട്ടം മൗലാനാ കൈവീശി അടിക്കുകയായിരുന്നു.

ടിവി ആങ്കറും ക്യാമറാ പ്രവര്‍ത്തകരും ഓടിയെത്തി ഇരുവരേയും പിടിച്ചു മാറ്റി. തത്സമയം നടന്ന സംഭവത്തെ തുടര്‍ന്ന് പോലീസെത്തി മൗലാനയെ കസ്റ്റഡിയിലെടുത്തു.

സംഭവത്തെക്കുറിച്ച് അഭിപ്രായം ചോദിച്ചപ്പോള്‍ മൗലാന സ്ത്രീകളെ ഇങ്ങനെ പരസ്യമായി തല്ലാന്‍ പാടില്ലായിരുന്നുവെന്നാണ് ഫഹീം ബേഗ് എന്ന ഇസ്ലാമിക പണ്ഡിതന്‍ പ്രതികരിച്ചത്.

വിവാഹം കഴിച്ച് മൂന്നാം മാസം മുത്വലാഖിന് വിധേയയായ നിദാ ഖാന്‍ അതിനെതിരേ പ്രതികരിച്ചതിന് മൗലാനാ ഫത്വ പുറപ്പെടുവിച്ചിരുന്നു. ഇതെത്തുടര്‍ന്നാണ് ടിവിയില്‍ ചര്‍ച്ച നടത്തിയതും ഇമാമിനെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചതും.

CLICK TO FOLLOW UKMALAYALEE.COM