മുഖ്യമന്ത്രിയുമായി ശശി തരൂര്‍ കൂടികാഴ്ച നടത്തി; കൂടെ നിന്നൊരു സെല്‍ഫിയും – UKMALAYALEE

മുഖ്യമന്ത്രിയുമായി ശശി തരൂര്‍ കൂടികാഴ്ച നടത്തി; കൂടെ നിന്നൊരു സെല്‍ഫിയും

Monday 27 August 2018 11:43 PM UTC

തിരുവനന്തപുരം Aug 28: കേരളത്തിലെ പ്രളയക്കെടുതിയെ കുറിച്ച് സംസാരിക്കാനാണ് ശശി തരൂര്‍ മുഖ്യമന്ത്രിയെ കാണാനെത്തിയത്.

അരമണിക്കൂര്‍ നേരം മുഖ്യമന്ത്രിയുമായി താന്‍ ചിലവഴിച്ചുവെന്നും കേരളത്തിലെ പ്രളയത്തെകുറച്ച് താന്‍ ജനീവയില്‍ നടത്തിയ ചര്‍ച്ചകളെക്കുറിച്ച് സംസാരിച്ചെന്ന കുറിപ്പോടെയാണ് ശശി തരൂര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ മുഖ്യമന്ത്രിയുമായുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ഇപ്പോള്‍ ഈ ചിത്രമാണ് ഫേസ്ബുക്കിലെ പുതിയ വൈറല്‍.

പ്രളയത്തിന് ശേഷമുള്ള കേരളത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെക്കുറിച്ചും തങ്ങള്‍ ചര്‍ച്ച ചെയ്‌തെന്നും ദുരന്തങ്ങള്‍ ആവര്‍ത്തിക്കാത്ത കേരളത്തെ പുനര്‍നിര്‍മ്മിക്കേണ്ട ആവശ്യകത തിരിച്ചറിഞ്ഞെന്നും തരൂര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

തരൂരിന്റെ ഫോട്ടോയ്ക്കായി മുഖ്യമന്ത്രി ചിരിക്കാനും മറന്നില്ല.

CLICK TO FOLLOW UKMALAYALEE.COM