
‘മുകേഷ് നല്ല ഭര്‍ത്താവായിരുന്നില്ല, കേൾക്കുന്ന ഗോസിപ്പുകൾ ശരിയല്ല’
Monday 26 July 2021 8:52 PM UTC

തിരുവനന്തപുരം July 26: നടനും എംഎല്‍എയുമായ മുകേഷുമായി വേര്‍പിരിയുന്നുവെന്ന വാര്‍ത്ത സ്ഥിരീകരിച്ച് മേതില്‍ ദേവിക. മനോരമ ന്യൂസിനോടാണ് മേതില്‍ ദേവിക പ്രതികരിച്ചിരിക്കുന്നത്.
മുകേഷും ദേവികയും വേര്‍പിരിയുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ രാവിലെ മുതല്‍ പ്രചരിക്കുന്നുണ്ട്. കുടുംബ ജീവിതം നല്ല രീതിയില്‍ കൊണ്ടുപോകാന്‍ സാധിച്ചില്ലെന്ന് മേതില്‍ ദേവിക പറയുന്നു. അതേസമയം വിവാഹ മോചന വാര്‍ത്തയോട് മുകേഷ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
2013 ഒക്ടോബര്‍ 24ന് വിവാഹിതരായ മേതില്‍ ദേവികയും മുകേഷും എട്ട് വര്‍ഷം നീണ്ട ദാമ്പത്യ ബന്ധത്തിനൊടുവില്‍ ആണ് വേര്‍പിരിയുന്നത്. ഇരുവരുടേയും രണ്ടാം വിവാഹം ആയിരുന്നു അത്. എറണാകുളത്തെ അഭിഭാഷകന്‍ വഴിയാണ് മേതില്‍ ദേവിക വിവാഹം വേര്‍പിരിയുന്നതിനുളള നോട്ടീസ് മുകേഷിന് അയച്ചിരിക്കുന്നത്.
തങ്ങള്‍ ഒരുമിച്ചുളള കുടുംബ ജീവിതം നല്ല രീതിയില്‍ മുന്നോട്ട് കൊണ്ട് പോകാന്‍ സാധിച്ചില്ലെന്നും മുകേഷ് ഒരു നല്ല ഭര്‍ത്താവായിരുന്നില്ലെന്നും മേതില്‍ ദേവിക പറഞ്ഞതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. എട്ട് വര്‍ഷമാണ് തങ്ങള്‍ ഒരുമിച്ച് ജീവിച്ചത്. എന്നിട്ടും അദ്ദേഹത്തെ തനിക്ക് മനസ്സിലാക്കാന്‍ സാധിച്ചില്ല. ഇനി അതിന് സാധിക്കുമെന്നും തോന്നുന്നില്ല. അതിനാലാണ് ഈ തീരുമാനം- ദേവിക വ്യക്തമാക്കി.
മുകേഷിനോട് തനിക്ക് യാതൊരു വിധത്തിലുമുളള വ്യക്തി വൈരാഗ്യം ഇല്ലെന്ന് മേതില്‍ ദേവിക പറഞ്ഞു. മുകേഷിന്റെ കുടുംബത്തോടോ അദ്ദേഹത്തോടൊ തനിക്ക് പ്രശ്‌നങ്ങളൊന്നും ഇല്ല. തങ്ങള്‍ വേര്‍പിരിഞ്ഞാലും നല്ല സുഹൃത്തുക്കളായി തന്നെ തുടരും. രണ്ട് പേരുടേയും ആശയങ്ങള്‍ തമ്മില്‍ ഒരുമിച്ച് പോകാത്ത സാഹചര്യത്തിലാണ് വേര്‍പിരിയാനുളള തീരുമാനമെന്നും ദേവിക പറഞ്ഞു.
മുകേഷ് കഴിഞ്ഞ ദിവസവും തന്നെ വിളിച്ച് സംസാരിച്ചിരുന്നു. വിവാഹ മോചനവുമായി ബന്ധപ്പെട്ട് പുറത്ത് കേള്‍ക്കുന്ന ഗോസിപ്പുകള്‍ ഒന്നും ശരിയല്ലെന്നും മേതില്‍ ദേവിക വ്യക്തമാക്കി. തനിക്ക് അറിയുന്നിടത്തോളം അദ്ദേഹം നല്ല മനുഷ്യനാണ്. സ്‌നേഹിക്കാനൊക്കം അറിയുന്ന ആളാണ്. രാഷ്ട്രീയത്തിലെ വിവാദങ്ങള്‍ മുകേഷ് തന്നെ വരുത്തി വെച്ചതാണ് എന്നും എന്നാല്‍ അതൊന്നും തിരുത്താന്‍ തയ്യാറായില്ലെന്നും ദേവിക വ്യക്തമാക്കി.
വിവാഹ മോചനം എന്ന തീരുമാനത്തിന് തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ കാത്തു. തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ വക്കീല്‍ നോട്ടീസ് അയച്ചു. എറണാകുളത്തെ അഭിഭാഷകന്‍ മുഖേനെയാണ് മുകേഷിന് വക്കീല്‍ നോട്ടീസ് അയച്ചത്. തങ്ങളുടെ വിവാഹം നടന്നതും എറണാകുളത്ത് വെച്ചായിരുന്നു.. വിവാഹ മോചനം ഒന്നും വാങ്ങിയെടുക്കാനല്ലെന്നും അത്തരത്തിലൊരു ഉദ്ദേശവും തനിക്കില്ലെന്നും മേതില്‍ ദേവിക വ്യക്തമാക്കി.
CLICK TO FOLLOW UKMALAYALEE.COM