‘മീശ’ കത്തിച്ച സംഭവം; സാക്ഷരതയല്ല, കേരളത്തിന് വിവേകമാണ് വേണ്ടതെന്ന് കമലഹാസന്‍ – UKMALAYALEE

‘മീശ’ കത്തിച്ച സംഭവം; സാക്ഷരതയല്ല, കേരളത്തിന് വിവേകമാണ് വേണ്ടതെന്ന് കമലഹാസന്‍

Saturday 4 August 2018 2:08 AM UTC

ചെന്നൈ Aug 4: വിവാദമായ മീശ നോവല്‍ കത്തിച്ച സംഭവം തന്നെ അത്ഭുതപ്പെടുത്തിയെന്ന് നടന്‍ കമലഹാസന്‍. സാക്ഷരത കൊണ്ടു കാര്യമില്ല, വിവേകമാണ് വേണ്ടത്.

അസഹിഷ്ണുതകള്‍ക്കെതിരായ ശബ്ദമായിരുന്നു കേരളത്തിന്റേത്, കേരളം ഉണരേണ്ടിയിരിക്കുന്നെന്നും കമലഹാസന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ഡിസി ബുക്‌സിന്റെ സ്റ്റാച്യു ഓഫീസിനു മുന്നിലാണ് നാല് ബിജെപി പ്രവര്‍ത്തകര്‍ ചേര്‍ന്ന് മീശ നോവലിന്റെ പതിപ്പ് കത്തിച്ചത്.

ഇതേ തുടര്‍ന്ന് പ്രസാധകര്‍ നല്‍കിയ പരാതിയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.

നോവലിന്റെ ചില ഭാഗം വിവാദമായതോടെ മാതൃഭുമി പ്രസിദ്ധീകരണം പിന്‍വലിച്ചിരുന്നു. തുടര്‍ന്ന് ഡിസി ബുക്‌സ് പ്രസിദ്ധീകരണം ഏറ്റെടുക്കുകയായിരുന്നു.

ഇത് നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിക്കെതിരെ കടുത്ത വിമര്‍ശനമാണ് കോടതിയില്‍ നിന്ന് ഉണ്ടായത്.

CLICK TO FOLLOW UKMALAYALEE.COM