മീറ്റ് ആൻഡ് ഗ്രീറ്റ് – നവാഗതർക്ക് സ്വാഗതമേകി കൈരളി മാഞ്ചെസ്റ്റർ – UKMALAYALEE

മീറ്റ് ആൻഡ് ഗ്രീറ്റ് – നവാഗതർക്ക് സ്വാഗതമേകി കൈരളി മാഞ്ചെസ്റ്റർ

Monday 17 October 2022 7:44 AM UTC

ജയൻ എടപ്പാൾ

മാഞ്ചെസ്റ്റർ: കൈരളി യൂണിറ്റിൽ അംഗമായി എത്തിച്ചേർന്ന നവാഗതർക്ക് “മീറ്റ് ആൻഡ് ഗ്രീറ്റ്” പരിപാടിയിലൂടെ യൂണിറ്റ് ഭാരവാഹികൾ സ്വാഗതം നൽകി. വിത്തിൻഷോ സെന്റ് മാർട്ടിൻ ചർച്ച് ഹാളിൽ സംഘടിപ്പിച്ച സംഗമത്തിൽ ഗ്രേറ്റർ മാഞ്ചേസ്റ്ററിലെ വിവിധ ബോറോകളിൽ നിന്നും എത്തിയ അംഗങ്ങൾ കൈരളിയുടെ വരുംകാല വിവിധ പ്രവർത്തനങ്ങൾ നടത്തുന്നതിനുപകരിക്കുന്ന ചർച്ചകളിൽ സജീവമായി പങ്കെടുത്തു.

ഏറ്റെടുക്കേണ്ട വിവിധ വിഷയങ്ങളും സംഘാടനവും ചർച്ച ചെയ്ത യോഗത്തിൽ യൂണിറ്റ് സെക്രട്ടറി ഹരീഷ് നായർ സ്വാഗതവും യൂണിറ്റ് പ്രസിഡന്റ്‌ ബിജു ആന്റണി അധ്യക്ഷ പ്രസംഗവും നടത്തി.

സമീപകാലത്ത് നമ്മളെ വിട്ടുപിരിഞ്ഞ കേരള നിയമസഭ പ്രതിപക്ഷ ഉപാദ്യക്ഷനും സിപിഐ (എം ) സംസ്ഥാന സെക്രട്ടറിയുമായിരുന്ന സ.കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയ പ്രമേയം കൈരളി യു കെ ദേശീയ സമിതി അംഗം സാമൂവൽ ജോഷി അവതരിപ്പിച്ചു. കൈരളി യു കെ യുടെ കഴിഞ്ഞകാല പ്രവർത്തനങ്ങളും വിവിധ യൂണിറ്റുകൾ ഏറ്റെടുത്തു നടത്തിയ പ്രവർത്തനങ്ങളും ദേശീയ കമ്മിറ്റിക്കു വേണ്ടി കൈരളി യുകെ ട്രസ്റ്റീ അംഗം ജയൻ എടപ്പാൾ വിശദീകരിച്ചു.

വിവിധ പ്രദേശങ്ങളിൽ നിന്നും എത്തിച്ചേർന്ന യൂണിറ്റ് അംഗങ്ങൾ നടത്തിയ ചർച്ചകൾക്ക് യൂണിറ്റ് ബ്രാഞ്ച് ട്രെഷറർ ശ്രീദേവി, ജാനേഷ് നായർ, ജോസഫ് ഇടികുള, മഹേഷ്‌, ജോസ് എന്നിവർ നേതൃത്വം നൽകി. “മീറ്റ് ആൻഡ് ഗ്രീറ്റ് ” പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും യൂണിറ്റ് ജോയിന്റ് സെക്രട്ടറി പ്രവീണ പ്രവി നന്ദി പറഞ്ഞു.

CLICK TO FOLLOW UKMALAYALEE.COM