മാവോയിസ്റ്റുകളെ മറയാക്കി ഐ.എസ്. ഐ.എസ്. കേരളത്തില്‍ വേരുറപ്പിക്കുന്നു – UKMALAYALEE

മാവോയിസ്റ്റുകളെ മറയാക്കി ഐ.എസ്. ഐ.എസ്. കേരളത്തില്‍ വേരുറപ്പിക്കുന്നു

Friday 29 November 2019 5:42 AM UTC

തിരുവനന്തപുരം Nov 29: മാവോയിസ്റ്റുകളെ മറയാക്കി ഐ.എസ്. ഭീകരര്‍ കേരളത്തില്‍ വേരുറപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ എന്‍.ഐ.എ. മലബാര്‍ കേന്ദ്രീകരിച്ച് അന്വേഷണമാരംഭിച്ചു.

ശ്രീലങ്കയിലെ സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ടു നടന്ന അന്വേഷണങ്ങളിലാണ് ഐ.എസ്. ദക്ഷിണേന്ത്യയില്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്നതായ വിവരം ലഭിച്ചത്.

ഇതിന്റെ ഭാഗമായി തമിഴ്, കന്നഡ, മലയാളം ഭാഷകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്യുകയും സാമൂഹികമാധ്യമങ്ങളില്‍ പ്രചാരണം നടത്തുകയും ചെയ്തിരുന്നു.

ശ്രീലങ്കന്‍ സ്‌ഫോടനങ്ങളുമായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ തീവ്രവാദികള്‍ക്കു ബന്ധമുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. സിറിയയിലെ സാമ്രാജ്യം തകര്‍ന്നതിനേത്തുടര്‍ന്ന് പുതിയ താവളങ്ങള്‍ തേടുകയായിരുന്ന ഐ.എസ്.

അഫ്ഗാനിലെത്തുകയും ഇന്ത്യക്കാരെ ഉള്‍പ്പെടെ അവിടെയെത്തിച്ച് പരിശീലിപ്പിക്കുകയും ചെയ്തിരുന്നു. ഇവരെ ഉപയോഗിച്ച് ദക്ഷിണേന്ത്യയിലടക്കം തീവ്രവാദം വളര്‍ത്തുകയായിരുന്നു ലക്ഷ്യം.

ഇന്ത്യയില്‍നിന്ന് ഐ.എസില്‍ ചേക്കേറിയവരില്‍ ഏറെയും മലയാളികളായിരുന്നു.

മാവോയിസ്റ്റുകള്‍ക്കിടയില്‍ കടന്നുകയറാന്‍ ഐ.എസ്. നടത്തിയ നീക്കങ്ങള്‍ അടുത്തിടെയാണു കണ്ടെത്തിയത്. അതിനിടയില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത സി.പി.എം. പ്രവര്‍ത്തകരായ വിദ്യാര്‍ഥികള്‍ക്കു െഹെക്കോടതി ജാമ്യം നിഷേധിച്ചു.

അലന്‍ ഷുെഹെബ്. താഹ ഫസല്‍ എന്നിവരുടെ ജാമ്യാപേക്ഷകളാണ് ഡിവിഷന്‍ ബെഞ്ച് തള്ളിയത്. യു.എ.പി.എ. ചുമത്തിയ ഇരുവര്‍ക്കുമെതിരേ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന സര്‍ക്കാര്‍ വാദം കണക്കിലെടുത്താണ് ജാമ്യാപേക്ഷകള്‍ തള്ളിയത്.

അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികള്‍ക്ക് ഉന്നത മാവോയിസ്റ്റ് നേതാക്കളുമായി ബന്ധമുണ്ടോയെന്നു പരിശോധിക്കണമെന്നുമുള്ള വാദവും കോടതി കണക്കിലെടുത്തു. ഈ ഘട്ടത്തില്‍ ജാമ്യം അനുവദിച്ചാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

യു.എ.പി.എ. കേസുകളില്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടെങ്കില്‍ ജാമ്യം അനുവദിക്കരുതെന്നു സുപ്രീം കോടതിയുടെ ഉത്തരവുണ്ടെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

നവംബര്‍ ഒന്നിന് കോഴിക്കോട് പന്തീരാങ്കാവില്‍ െവെകിട്ട് ഏഴുമണിയോടെ പോലീസ് നടത്തിയ പരിശോധനയിലാണു വിദ്യാര്‍ഥികളെ പോലീസ് പിടികൂടിയത്. ഇവരുടെ ബാഗില്‍നിന്ന് മാവോയിസ്റ്റ് ലഘുലേഖകളും കണ്ടെടുത്തു.

താഹയുടെ വസതിയില്‍ നടത്തിയ റെയ്ഡില്‍ പെന്‍ഡ്രൈവും ലാപ്‌ടോപ്പും സിം കാര്‍ഡും നിരോധിത മാവോയിസ്റ്റ് സംഘടനയുടെ ബാനറുകളും പിടിച്ചെടുത്തിരുന്നു. കേസിലെ മുന്നാം പ്രതി സി.പി. ഉസ്മാനെ പിടികിട്ടിയിട്ടില്ല.

ഉസ്മാനെതിരേ അഞ്ചു യു.എ.പി.എ കേസുകളുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ജസ്റ്റിസുമാരായ എ. ഹരിപ്രസാദും എന്‍. അനില്‍കുമാറും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ജാമ്യാപേക്ഷകള്‍ തള്ളിയത്. നവംബര്‍ രണ്ടു മുതല്‍ പ്രതികള്‍ റിമാന്‍ഡിലാണ്.

CLICK TO FOLLOW UKMALAYALEE.COM